നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

ഗതി ലിമിറ്റഡിന് 5.82 കോടി അറ്റാദായം

കൊച്ചി: ഇന്ത്യയിലെ മുന്‍നിര പ്രീമിയര്‍ എക്‌സ്പ്രസ് ഡിസ്ട്രിബ്യൂഷന്‍ ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കമ്പനിയായ ഗതി ലിമിറ്റഡ് രണ്ടാം പാദത്തില്‍ 5.82 കോടി അറ്റാദായം നേടി. 2022 ജൂണ്‍ 30ന് അവസാനിച്ച കാലയളവില്‍ 4.23 കോടിയായിരുന്നു.

2022 സെപ്തംബര്‍ 30ന് അവസാനിച്ച കാലയളവിലെ മൊത്തം വരുമാനം 442.60 കോടി രൂപയാണ്. 2021 സെപ്റ്റംബര്‍ 30ന് അവസാനിച്ച കാലയളവില്‍ 401.31 കോടി രൂപയും 2022 ജൂണ്‍ 30ന് അവസാനിച്ച കാലയളവില്‍ ഇത് 436.72 കോടി രൂപയുമായിരുന്നു.

2022 സെപ്റ്റംബറിലെ അറ്റ വില്‍പ്പന 435.15 കോടി രൂപയില്‍ നിന്ന് 8.96 ശതമാനം ഉയര്‍ന്നു. 2022 സെപ്തംബര്‍ 30 ന് അവസാനിച്ച 6 മാസ കാലയളവില്‍ കമ്പനി മൊത്തം വരുമാനം 879.32 കോടി രൂപയാണ്. 2021 സെപ്തംബര്‍ 30ന് അവസാനിച്ച 6 മാസ കാലയളവിലെ 692.67 കോടി രൂപയായിരുന്നു.

ഉയര്‍ന്ന ക്രൂഡ് വില, ചരക്ക് വിലയിലെ വര്‍ദ്ധനവ്, മൊത്തത്തിലുള്ള പണപ്പെരുപ്പം എന്നിവ മൂലം സാമ്പത്തിക വെല്ലുവിളികള്‍ ഉണ്ടായിട്ടും, 2023 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദം ശക്തമായ ഡിമാന്‍ഡാണെന്ന് ഗതിലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പിറോജ്ഷാ സര്‍ക്കാരി പറഞ്ഞു.

ഡിജിറ്റൈസേഷന്‍, വില്‍പന ത്വരിതപ്പെടുത്തല്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, ഓപ്പറേഷന്‍സ്, ടാലന്റ്പൂള്‍ എന്നീ മേഖലകളില്‍ ശക്തമായ പ്രകടനം ഗതിലിമിറ്റ്ഡ് തുടരുമെന്ന് അദ്ദേഹം അറിയിച്ചു.

X
Top