എല്ലാ സംസ്ഥാനങ്ങളിലും ഇന്‍വെസ്റ്റ് ഇന്ത്യ ഡെസ്‌ക്കുകള്‍ സ്ഥാപിക്കും, നിക്ഷേപം പ്രോത്സാഹിപ്പിക്കുക ലക്ഷ്യംകേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍

മുച്വല്‍ ഫണ്ട് എസ്‌ഐപികളില്‍ 25 ശതമാനം വര്‍ധന

കൊച്ചി: മുച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളില്‍ (എസ്‌ഐപി) 25 ശതമാനത്തിന്റെ വലിയ വര്‍ധന ഉണ്ടായതായി ബന്ധന്‍ മുച്വല്‍ ഫണ്ട്. നിക്ഷേപ രംഗത്ത് പുതിയൊരു നാഴികക്കല്ല് പിന്നിട്ട് എസ്‌ഐപികള്‍ 1.56 ലക്ഷം കോടി രൂപയിലെത്തി.

സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള മികച്ച നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ് എസ്‌ഐപി.

നിശ്ചിത തുക നിശ്ചിത കാലത്തേക്ക് നിക്ഷേപമായി മാറ്റിവെക്കാന്‍ ഇത് അവസരമൊരുക്കുകയും ദീര്‍ഘകാല ആസ്തി സ്വരൂപിക്കാന്‍ അവരെ സഹായിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എസ്‌ഐപികളിലുണ്ടായ വര്‍ധന ഈ വസ്തുത അടിവരയിടുന്നതാണെന്ന് ബന്ധന്‍ എഎംസി സെയില്‍ ആന്റ് മാര്‍ക്കറ്റിങ് ഹെഡ്, ഗൗരബ് പരിജ പറഞ്ഞു.

X
Top