ഡിജിറ്റല്‍ വായ്പ വിതരണം 3 വര്‍ഷത്തില്‍ വളര്‍ന്നത് 12 മടങ്ങ്വിദേശ വ്യാപാര നയം 2023 അവതരിപ്പിച്ചു, 5 വര്‍ഷ സമയപരിധി ഒഴിവാക്കി5 വന്‍കിട വ്യവസായ ഗ്രൂപ്പുകളെ വിഭജിക്കണമെന്ന നിര്‍ദ്ദേശവുമായി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍കയറ്റുമതി റെക്കാഡ് നേട്ടം കൈവരിക്കുമെന്ന് മന്ത്രി പിയൂഷ് ഗോയൽഒന്നിലധികം ഇഎസ്ജി സ്‌ക്കീമുകള്‍ ആരംഭിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് അനുമതി

രാജേഷ് ഗോപിനാഥിന്റെ വാര്‍ഷിക വരുമാനത്തിൽ 26.6 ശതമാനം വര്‍ധന

ന്യൂഡല്ഹി: ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്വീസസ് സി.ഇ.ഒ രാജേഷ് ഗോപിനാഥന്റെ വാര്ഷിക വരുമാനം പുറത്ത്. ശമ്പളത്തിലും മറ്റു ആനുകൂല്യങ്ങളിലും 26.6 ശതമാനം വര്ദ്ധനവുണ്ടായതോടെ 2021-22 സാമ്പത്തിക വര്ഷത്തിലെ രാജേഷ് ഗോപിനാഥന്റെ വരുമാനം 25.75 കോടിയായതായാണ് റിപ്പോര്ട്ടുകള്.

ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടാറ്റ കണ്സള്ട്ടന്സി സര്വീസസ് കമ്പനിയിലെ പ്രകടനത്തെ മുന്നിര്ത്തിയാണ് പ്രതിഫലം നിശ്ചയിക്കുന്നത് എന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്.

ശമ്പളത്തിനു പുറമെ വേതനാധികലാഭവും മറ്റാനുകൂല്യങ്ങളും മാനേജിങ് ഡയറക്ടര്മാര്ക്കും എക്സിക്യൂട്ടിവ് ഡയറക്ടര്മാര്ക്കും കമ്പനി നല്കുന്നതായാണ് വിവരം.

2013 മുതല് ടാറ്റ കണ്സള്ട്ടന്സിയുടെ ചീഫ് ഫിനാന്ഷ്യല് ഓഫീസറായിരുന്നു മലയാളിയായ രാജേഷ് ഗോപിനാഥന്.

2017-ലാണ് സി.ഇ.ഓയായി സ്ഥാനക്കയറ്റം ലഭിക്കുന്നത്.

X
Top