ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ബിപിസിഎല്‍ അറ്റാദായത്തില്‍ 20 ശതമാനം വര്‍ദ്ധന

കൊച്ചി: ഒക്ടോബർ മുതല്‍ ഡിസംബർ വരെയുള്ള മൂന്ന് മാസത്തില്‍ രാജ്യത്തെ മുൻനിര എണ്ണക്കമ്പനിയായ ബി.പി.സി.എല്ലിന്റെ അറ്റാദായം 19.6 ശതമാനം വർദ്ധിച്ച്‌ 3,805.94 കോടി രൂപയിലെത്തി.

മുൻവർഷം ഇതേകാലയളവില്‍ കമ്ബനിയുടെ അറ്റാദായം 3,181.42 കോടി രൂപയായിരുന്നു. പ്രവർത്തന വരുമാനം അവലോകന കാലയളവില്‍ 1,27,551 കോടി രൂപയായി ഉയർന്നു.

ഓഹരി ഉടമകള്‍ക്ക് ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് അഞ്ച് രൂപ നല്‍കാനും ഡയറക്‌ടർ ബോർഡ് തീരുമാനിച്ചു.

കമ്പനിയുടെ റിഫൈനിംഗ് മാർജിൻ ഇക്കാലയളവില്‍ ബാരലിന് 4.41 ഡോളറായി മെച്ചപ്പെട്ടു.

X
Top