ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

ബജാജ് ഓട്ടോയുടെ വില്‍പ്പനയില്‍ 11 ശതമാനം വളര്‍ച്ച

യറ്റുമതി ഉള്‍പ്പെടെ മൊത്തം വാഹന മൊത്തവ്യാപാരത്തില്‍ 11 ശതമാനം വാര്‍ഷിക വളര്‍ച്ച ജൂലൈയില്‍ 3,54,169 യൂണിറ്റായി ബജാജ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്തു.

പൂനെ ആസ്ഥാനമായുള്ള വാഹന നിര്‍മ്മാതാവ് 2023 ജൂലൈയില്‍ 3,19,747 ഇരുചക്ര വാഹനങ്ങളും വാണിജ്യ വാഹനങ്ങളുമാണ് വിറ്റഴിച്ചതെന്ന് കമ്പനി പ്രസ്താവനയില്‍ പറയുന്നു.

മൊത്തം ആഭ്യന്തര വില്‍പ്പന (വാണിജ്യ വാഹനങ്ങള്‍ ഉള്‍പ്പെടെ) കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ വിറ്റ 1,79,263 യൂണിറ്റുകളെ അപേക്ഷിച്ച് 18 ശതമാനം ഉയര്‍ന്ന് 2,10,997 യൂണിറ്റിലെത്തി.

അവലോകന മാസത്തിലെ മൊത്തം കയറ്റുമതി 2 ശതമാനം ഉയര്‍ന്ന് 1,40,484 വാഹനങ്ങളില്‍ നിന്ന് 1,43,172 യൂണിറ്റിലെത്തി.

X
Top