ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഇന്ത്യയിലെ ആദ്യ റീട്ടെയ്ല്‍ റൈറ്റ്, നെക്സ്സ് സെലക്ട് ഐപിഒ: അറിയേണ്ടതെല്ലാം

മുംബൈ: ഇന്ത്യയിലെ മുന്‍നിര റിയല്‍ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റ് നെക്‌സസ് സെലക്ട് ട്രസ്റ്റാണ്. ഡല്‍ഹി, നവി മുംബൈ, ബെംഗളൂരു, പൂനെ, ഹൈദരാബാദ്, ചെന്നൈ എന്നിവയുള്‍പ്പെടെ 14 നഗരങ്ങളില്‍ നെക്‌സസ് സെലക്ട് ട്രസ്റ്റ് സേവനം നല്‍കുന്നു. കമ്പനിയുടെ ഐപിഒ ചൊവ്വാഴ്ച ആരംഭിച്ചു.

എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍, എച്ച്ഡിഎഫ്‌സി ട്രസ്റ്റി കോ., എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി, മോര്‍ഗന്‍ സ്റ്റാന്‍ലി എന്നിവയുള്‍പ്പെടെ ഇരുപത് ആങ്കര്‍ നിക്ഷേപകര്‍ ഇതിനോടകം ഓഹരികള്‍ സ്വീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ആരംഭിച്ച് വ്യാഴാഴ്ച അവസാനിക്കുന്നപ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) 3,200 കോടി രൂപയാണ് സമാഹരിക്കുക.

ഇതില്‍ 45 ശതമാനത്തിലധികം ആങ്കര്‍ നിക്ഷേപകര്‍ക്ക് നീക്കിവച്ചിരിക്കുന്നു. അറിയേണ്ട മികച്ച 10 കാര്യങ്ങള്‍ ചുവടെ.

ബിഡ്ഡിംഗ് തീയതി- മെയ് 9 മുതല്‍ 11 വരെ

ഇഷ്യൂ വില പരിധി: 95 രൂപ – 100 രൂപ

ഇഷ്യു വലുപ്പം: 3,200 കോടി രൂപ.1,400 കോടി വരെ പബ്ലിക് ഇഷ്യവും 1,800 കോടി വരെ പബ്ലിക് ഓഫറിംഗും ഉള്‍പ്പെടുന്നു.

കുറഞ്ഞ നിക്ഷേപം: 15,000 / 1 ലോട്ട് (150 ഷെയറുകള്‍)

അലോട്ട്‌മെന്റ് തീയതി: മെയ് 16, 2023

ലിസ്റ്റിംഗ് തീയതി: മെയ് 19, 2023

റിസര്‍വേഷന്‍: ക്യുഐബിയ്ക്ക് നെറ്റ് ഓഫറിന്റെ 75 ശതമാനം. എന്‍ഐഐയ്ക്ക് ഓഫറിന്റെ 25 ശതമാനം.

രജിസ്ട്രാര്‍: കെഫിന്‍ ടെക്‌നോളജീസ് ലിമിറ്റഡ്

ലീഡ് മാനേജര്‍മാര്‍: ബോഫ സെക്യൂരിറ്റീസ്,സിറ്റിഗ്രൂപ്പ്,എച്ച്എസ്ബിസി,എല്‍ഐഎഫ്എല്‍,ജെഎംഫിനാന്‍ഷ്യല്‍സ്, ജെപി മഹീന്ദ്ര കാപിറ്റല്‍,മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യ ,എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്.

പ്രതീക്ഷിക്കുന്ന ലിസ്റ്റിംഗ് വില: 104 രൂപ. ഗ്രേമാര്‍ക്കറ്റ് അനുസരിച്ച് 4 ശതമാനം പ്രീമിയത്തിലാണ് ഓഹരി.

X
Top