കേരളത്തിന് 12000 കോടി കൂടി വായ്പയെടുക്കാൻ കേന്ദ്ര അനുമതി; 6000 കോടി ഉടൻ കടമെടുത്തേക്കുംഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്

കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ ഈവ്ലാബ്സില്‍ 1.58 കോടി രൂപയുടെ നിക്ഷേപം

കൊച്ചി: കളമശ്ശേരിയിലെ ടെക്നോളജി ഇനോവേഷന്‍ സോണില്‍ പ്രവര്‍ത്തിക്കുന്ന ഈവ്ലാബ്സ് സ്റ്റാര്‍ട്ടപ്പില്‍ 1.58 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു. ജിറ്റോ എയ്ഞജല്‍ നെറ്റ് വര്‍ക്ക്, സ്മാര്‍ട്ട് സ്പാര്‍ക്ക്സ്, വ്യക്തിഗത നിക്ഷേപകര്‍ എന്നിവയില്‍ നിന്നാണ് ഈവ്ലാബ്സ് ഈ നിക്ഷേപ സമാഹരണം നടത്തിയത്.

രോഗിക്ക് നല്‍കുന്ന ഐവി ഡ്രിപ്പിന്‍റെ തോത് കൃത്യമായി ക്രമീകരിക്കുന്നതിനും അത് നഴ്സിംഗ് സ്റ്റേഷനില്‍ നിന്ന് തന്നെ നിരീക്ഷിക്കുന്നതിനും സഹായിക്കുന്ന ഉപകരണമാണ് ഈവ്ലാബ്സിന്‍റെ ഡ്രിപ്പോ.

നിലവിലുള്ള സാങ്കേതിക വിദ്യയുടെ മൂന്നിലൊന്ന് ചെലവ് മാത്രമേ ഡ്രിപ്പോയ്ക്ക് ആകുന്നുള്ളു. എയ്ഞജല്‍ നെറ്റ് വര്‍ക്കുകള്‍ക്ക് പുറമെ വര്‍ഗീസ് മാളിയേക്കല്‍, ജോസ് പട്ടാറ, തോമസ് മാളിയേക്കല്‍, സോമകുമാര്‍ കൊളത്തൂര്‍, കരിഷ്മ ഠക്കര്‍, അഫ്സല്‍ സാലു എന്നിവരാണ് നിക്ഷേപം നല്‍കിയ വ്യക്തികള്‍.

ഇന്ത്യയിലെ ആരോഗ്യസാങ്കേതിക വ്യവസായം 2025 ആകുമ്പോഴേക്കും 12 ബില്യണ്‍ ഡോളറും 2040 ആകുമ്പോഴേക്കും ഇത് 40 ബില്യണ്‍ ഡോളറുമാകുമെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. ഈ വിഭാഗത്തിലുള്ള സംരംഭങ്ങള്‍ക്ക് വലിയ സാധ്യതയാണ് തുറന്നു തരുന്നത്. ഈവ്ലാബ്സിന് പൂര്‍ണ പിന്തുണ നല്‍കാനുള്ള നിക്ഷേപക സമൂഹത്തിന്‍റെ തീരുമാനത്തെയും അദ്ദേഹം അഭിനന്ദിച്ചു.

2016ല്‍ സഞ്ജയ് രാജേന്ദ്രന്‍, ശ്രുതി ഗോപാല്‍, വിഷ്ണു എം എസ് എന്നിവര്‍ ചേര്‍ന്നാണ് ഈവ്ലാബ്സ് ആരംഭിച്ചത്.

X
Top