
മുംബൈ: നാലാഴ്ച നീണ്ട നേട്ടത്തിന് അന്ത്യം കുറിച്ച് നവംബര്‍ 18 ന് അവസാനിച്ച ആഴ്ച വിപണി നഷ്ടത്തിലായി. ബിഎസ്ഇ സെന്‍സെക്‌സ് 131.56 പോയിന്റ് അഥവാ 0.21 ശതമാനം താഴ്ച വരിച്ച് 61,663.48 ലെവലിലും നിഫ്റ്റി50 41 പോയിന്റ് അഥവാ 0.22 ശതമാനം താഴ്ച വരിച്ച് 18,307.7 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. മേഖലാടിസ്ഥാനത്തില്‍ നിഫ്റ്റി പൊതുമേഖല 2.3 ശതമാനവും നിഫ്റ്റി ബാങ്ക് 0.7 ശതമാനവും ഉയര്‍ന്നു.
അതേസമയം നിഫ്റ്റി മീഡിയ 5.33 ശതമാനവും നിഫ്റ്റി വാഹനം 2 ശതമാനവും നിഫ്റ്റി എഫ്എംസിജി, എനര്‍ജി എന്നിവ 1.7 ശതമാനം വീതവും നഷ്ടത്തിലായി. ബിഎസ്ഇ മിഡ് ക്യാപ്പ് 1.3 ശതമാനവും ബിഎസ്ഇ സ്‌മോള്‍ ക്യാപ്പ് 0.8 ശതമാനവും ബിഎസ്ഇ ലാര്‍ജ് ക്യാപ്പ് 0.5 ശതമാനവുമാണ് നഷ്ടം വരിച്ചത്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ)( 349.2 കോടി രൂപയുടെ ഓഹരി വാങ്ങിയപ്പോള്‍ ആഭ്യന്തര നിക്ഷേപസ്ഥാപങ്ങള്‍ 2274.97 കോടി രൂപയുടെ നിക്ഷേപം നടത്തി.
ചെംകോണ്‍ സ്‌പെഷ്യാലിറ്റി കെമിക്കല്‍സ്, എസ്എംഎസ് ഫാര്‍മസ്യൂട്ടിക്കല്‍സ്, കൊപ്രാന്‍, ഗായത്രി പ്രൊജക്റ്റ്‌സ്, ന്യൂറക, ആഷിയാന ഹൗസിംഗ്, ക്രെസ്സന്‍ഡ സൊല്യൂഷന്‍ എന്നിവ 15-22 ശതമാനം ഇടിവ് നേരിട്ടതോടെ ബിഎസ്ഇ സ്‌മോള്‍ ക്യാപ് സൂചിക 0.8 ശതമാനം താഴ്ച വരിച്ചു. അതേസമയം കാംധേനു, കിര്‍ലോസ്‌കര്‍ ഓയില്‍ എഞ്ചിന്‍സ്, ജിഒസിഎല്‍ കോര്‍പ്പറേഷന്‍, റെയില്‍ വികാസ് നിഗം, അലികോണ്‍ കാസ്റ്റലോയ്, അതുല്‍ ഓട്ടോ, ജെടിഇകെടി ഇന്ത്യ, ടാന്‍ഫാക് ഇന്‍ഡസ്ട്രീസ്, ടിംകെന്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി എന്നിവ 20-26 ശതമാനം ഉയര്‍ന്നു.ബിഎസ്ഇ 500 സൂചിക 0.68 ശതമാനം ഇടിഞ്ഞു. വണ് 97 കമ്മ്യൂണിക്കേഷന്‌സ് (പേടിഎം), സ്റ്റാര് ഹെല്ത്ത് ആന്ഡ് അലൈഡ് ഇന്ഷുറന്‌സ് കമ്പനി, സണ് ടിവി നെറ്റ്വര്ക്ക്, ഡിസിഎം ശ്രീറാം, ദീപക് ഫെര്ട്ടിലൈസേഴ്‌സ്, ചാലറ്റ് ഹോട്ടലുകള്, റെസ്‌റ്റോറന്റ് ബ്രാന്ഡ്‌സ് ഏഷ്യ, ഇഐഎച്ച്, തെര്മാക്‌സ് എന്നിവ 10-13 ശതമാനം ഇടിവ് നേരിട്ടതോടെ ബിഎസ്ഇ 500 സൂചിക 0.68 ശതമാനമാണ് താഴ്ച വരിച്ചത്.
അതേസമയം, റെയില്‍ വികാസ് നിഗം, ടിംകെന്‍ ഇന്ത്യ, ഇര്‍ക്കോണ്‍ ഇന്റര്‍നാഷണല്‍, ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, റെഡിംഗ്ടണ്‍, ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍, ഐഎഫ്ബി ഇന്‍ഡസ്ട്രീസ്, ഐഐഎഫ്എല്‍ ഫിനാന്‍സ്, ഇസാബ് ഇന്ത്യ, ഇന്ത്യാബുള്‍സ് റിയല്‍ എസ്‌റ്റേറ്റ്, ആര്‍എച്ച്‌ഐ മാഗ്‌നസിറ്റ ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ 10-23 ശതമാനം ഉയരുകയും ചെയ്തു.






