
ന്യൂഡല്‍ഹി: അവസാന രണ്ട് മണിക്കൂറുകളിലെ വീണ്ടെടുക്കല്‍ മിതമായ നേട്ടം സമ്മാനിച്ചെങ്കിലും ചൊവ്വാഴ്ച, വിപണി അസ്ഥിരമായിരുന്നു. 17345.50 ലെവലില്‍ ക്ലോസ് ചെയ്ത നിഫ്റ്റി അഞ്ചാം സെഷനില്‍ മുന്നേറ്റ തുടര്‍ച്ചയുണ്ടാക്കി. എന്നാല്‍, സെന്‍സെക്‌സ് 20.86 പോയിന്റ് അഥവാ 0.04 ശതമാനം ഇടിവ് നേരിട്ടു.
1460 ഓഹരികള്‍ ഇടിയുകയും 122 ഓഹരികള്‍ മാറ്റമില്ലാതെ തുടരുകയുമായിരുന്നു. 1829 ഓഹരികള്‍ മുന്നേറ്റം കാഴ്ചവച്ചു. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഏഷ്യന്‍പെയ്ന്റ്‌സ്, എന്‍ടിപിസി, മാരുതി സുസുക്കി, പവര്‍ഗ്രിഡ് എന്നിവയാണ് ഉയര്‍ച്ച രേഖപ്പെടുത്തിയ ഓഹരികള്‍.
അതേസമയം,യുപിഎല്‍, ഹീറോ മോട്ടോര്‍കോര്‍പ്, എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ടെക് മഹീന്ദ്ര എന്നിവ താഴ്ച വരിച്ചു. പൊതുമേഖല ബാങ്ക്, ഊര്‍ജ്ജം എന്നീ മേഖലകള്‍ 2 ശതമാനം ഉയര്‍ന്നപ്പോള്‍ റിയാലിറ്റി 1.7 ശതമാനം ദുര്‍ബലമായി.ഡെയ്‌ലി ചാര്‍ട്ടില്‍,17,415 ലെവലിലെ പ്രധാന പ്രതിരോധ മേഖലയ്ക്ക് സമീപം ഡോജി കാന്‍ഡില്‍ രൂപപ്പെട്ടത് ഹ്രസ്വകാല അനിശ്ചിതത്വത്തെയാണ് കുറിക്കുന്നത്, വിദഗ്ധര്‍ നിരീക്ഷിക്കുന്നു.
കഴിഞ്ഞ ദിവസത്തെ ഉയര്‍ന്ന നിരക്കിന് മുകളില്‍ ക്ലോസ് ചെയ്യാന്‍ നിഫ്റ്റിക്ക് സാധിച്ചില്ല. “1,000 പോയിന്റുകളുടെ ശക്തമായ റാലിക്ക് ശേഷം ബുള്ളുകള്‍ പിന്‍വാങ്ങുന്നതായി തോന്നുന്നു. മൊമന്റം ഇന്‍ഡിക്കേറ്ററായ ആര്‍എസ്‌ഐ, അമിത വില്‍പന മേഖലയ്ക്ക് സമീപത്തുനിന്നും താഴേയ്ക്ക് പതിക്കുകയാണ്. ശക്തി ക്ഷയിക്കുന്നതിന്റെ സൂചനയാണ് ഇത്” ജിഇപിഎല്‍ ക്യാപിറ്റലിലെ എവിപി ടെക്‌നിക്കല്‍ റിസര്‍ച്ച് വിദ്യാന്‍ സാവന്ത് പറഞ്ഞു.
പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50 സപ്പോര്‍ട്ട്: 17,244,- 17,143
റെസിസ്റ്റന്‍സ്: 17,418 – 17,492.
നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 37,711-37,398
റെസിസ്റ്റന്‍സ്: 38,258 – 38,493.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
കോറമാന്‍ഡല്‍
യുബിഎല്‍
അംബുജ സിമന്റ്‌സ്
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
പവര്‍ഗ്രിഡ്
എച്ച്‌സിഎല്‍ ടെക്
ഐസിഐസിഐ ബാങ്ക്
എച്ച്ഡിഎഫ്‌സി ബാങ്ക്
മഹീന്ദ്ര ആന്റ് മഹീന്ദ്ര
എച്ച്ഡിഎഫ്‌സി ലൈഫ്
പ്രധാന ഇടപാടുകള്‍
ഈസി ട്രിപ്പ് പ്ലാനേഴ്‌സ്: ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകള്‍ വഴി കമ്പനിയിലെ 11.5 ലക്ഷം ഇക്വിറ്റി ഷെയറുകള്‍ നോമുറ സിംഗപ്പൂര്‍ സ്വന്തമാക്കി. ഓഹരിയൊന്നിന് 399 രൂപയ്ക്കാണ് ഇടപാട്.
ഡിസിഎം ലിമിറ്റഡ്: കമ്പനിയിലെ 176270 ഓഹരികള്‍ വേദ് പ്രകാശ് അഗര്‍വാള്‍ വില്‍പന നടത്തി. ഓഹരിയൊന്നിന് 51.64 രൂപയ്ക്കായിരുന്നു ഇടപാട്.