ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

സൊമാറ്റോയില്‍ ഇനി AI ചിത്രങ്ങള്‍ ഉണ്ടാകില്ല

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചുള്ള ചിത്രങ്ങൾ സൊമാറ്റോയിൽ നിന്ന് നീക്കം ചെയ്യുമെന്ന് സിഇഒ ദീപീന്ദർ ഗോയൽ.

എ ഐ ജനറേറ്റഡ് ചിത്രങ്ങൾ ഉപയോഗിക്കുന്നതിൽ നിരവധി ഉപഭോക്താക്കൾ പരാതി അറിയിച്ചതോടെയാണ് തീരുമാനം. ഈ മാസം അവസാനത്തോടെ മെനുകളിൽ നിന്ന് അത്തരം ചിത്രങ്ങൾ നീക്കം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

കൂടുതൽ ആകർഷണീയമായി അവതരിപ്പിക്കാനാണ് എഐ ജനറേറ്റഡ് ഇമേജുകൾ ഉപയോഗിക്കുന്നത്.

എന്നാൽ ഈ ചിത്രങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്നുവെന്ന് ധാരാളം പരാതികൾ ലഭിച്ചിട്ടുണ്ടെന്നും, ഇത്തരം ചിത്രങ്ങൾ ഉടനടി നീക്കുമെന്നും ഗോയൽ അറിയിച്ചു.

എ ഐ ചിത്രങ്ങൾ ഉപഭോക്താക്കൾക്കും റെസ്റ്റോറൻ്റുകൾക്കും ഇടയിലുള്ള വിശ്വാസ്യത ഇല്ലാതാക്കും. ഇനി മുതൽ റെസ്റ്റോറൻ്റ് മെനുകളിലെ ഡിഷ് ഇമേജുകൾക്കായി എഐ ഉപയോഗിക്കുന്നത് ഒഴിവാക്കാനും യഥാർത്ഥ ഫുഡ് ഷോട്ടുകൾ മെനുവിൽ ഉൾപ്പെടുത്താനും തങ്ങളുടെ റെസ്റ്റോറൻ്റ് പങ്കാളികളോട് ആവശ്യപ്പെട്ടതായും ഗോയൽ വ്യക്തമാക്കി.

ഈ നിരോധനം തങ്ങളുടെ മാർക്കറ്റിങ് ടീമിനും ബാധകമാണ്. മാർക്കറ്റിങ് ആവശ്യങ്ങൾക്കായി എഐ ചിത്രങ്ങൾ ഉപയോഗിക്കരുതെന്ന് അവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

നിലവിൽ വർക്ക്ഫ്ലോകൾ കാര്യക്ഷമമാക്കുന്നതിനായി എ ഐയുടെ വിവിധ രൂപങ്ങൾ സൊമാറ്റോ ഉപയോഗിക്കുന്നുണ്ട്.

എന്നിരുന്നാലും എ ഐയുടെ ഉപയോഗം ശക്തമായി നിരുത്സാഹപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

X
Top