Alt Image
സ്വർണം വാങ്ങിക്കൂട്ടി കേന്ദ്രബാങ്കുകൾ ◆ എൻബിഎഫ്സി മേഖലയിൽ വൻ കുതിപ്പെന്ന് ക്രിസില്‍ റേറ്റിങ്സ്; 2028-ഓടെ ആസ്തി 68 ലക്ഷം കോടി, സ്വർണവായ്പയിൽ 40% വളർച്ച ◆ നേപ്പാളിന് 24,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യ ◆ വിദേശനാണ്യ ശേഖരം 705.3 ബില്യൺ ഡോളറിലേക്ക് താഴ്ന്നു ◆ യുഎസില്‍ ഇന്ത്യന്‍ തുണിത്തരങ്ങള്‍ക്ക് വീണ്ടും ഡിമാന്‍ഡ് ◆

ഇന്ത്യൻ മുട്ടയ്ക്ക് ഒമാന്റെ വിലക്ക്; നാമക്കലിൽ കെട്ടിക്കിടക്കുന്നത് 6 കോടി മുട്ടകൾ

ഈറോഡ്: കടലൂരിൽ പക്ഷിപ്പനി കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള മുട്ട ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തി ഒമാൻ. ഇതോടെ നാമക്കൽ മേഖലയിൽ 6 കോടി മുട്ടകൾ കയറ്റുമതി ചെയ്യാനാകാതെ കെട്ടിക്കിടക്കുന്നു.

നാമക്കൽ, സേലം, ഈറോഡ്, പെരുന്തുറൈ, കോയമ്പത്തൂർ ജില്ലകളിലായി 1000ൽ അധികം കോഴിഫാമുകൾ പ്രവർത്തിക്കുന്നുണ്ട്. എല്ലായിടത്തുമായി ദിവസം 10 കോടിയോളം മുട്ടകൾ ഉൽപാദിപ്പിക്കുന്നു.

ഇവ തമിഴ്നാട് സർക്കാരിന്റെ സൗജന്യ വിതരണ പദ്ധതികക്കും വിദേശ കയറ്റുമതിക്കുമാണ് കൂടുതലായി ഉപയോഗിക്കുന്നത്. കേരളം, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങൾക്കും തമിഴ്നാട്ടിലെ വിവിധ ജില്ലകൾക്കും ഇവിടെ നിന്നാണ് മുട്ട എത്തിക്കുന്നത്.

ഇന്ത്യയിൽ നിന്ന് ഇറാൻ, തായ്‍ലൻഡ്, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് മുട്ട കയറ്റുമതി ചെയ്യുന്നുണ്ട്.

X
Top