യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

13 ശതമാനത്തിലധികം ഉയര്‍ന്ന് സൊമാട്ടോ ഓഹരി, ബുള്ളിഷായി ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങള്‍

മുംബൈ: സെപ്തംബര്‍ പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സൊമാട്ടോ ഓഹരി 13.84 ശതമാനം ഉയര്‍ന്നു. 72.80 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. മൊത്തം നഷ്ടം 250.8 കോടി രൂപയാക്കി ചുരുക്കാന്‍ ഫുഡ് ഡെലിവറി കമ്പനിയ്ക്കായിരുന്നു.

പ്രവര്‍ത്തന വരുമാനം62.20 ശതമാനം ഉയര്‍ന്ന് 1661 കോടി രൂപയിലെത്തിയപ്പോള്‍ ഇബിറ്റ നഷ്ടം 150 കോടി രൂപയില്‍ നിന്നും 192 കോടി രൂപയായി ഉയര്‍ന്നു. ആഗോള ഗവേഷണ സ്ഥാപനം ജെഫരീസ് 100 രൂപലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

80 രൂപ ലക്ഷ്യവിലയോട് കൂടിയ വാങ്ങല്‍ റേറ്റിംഗാണ് മോര്‍ഗന്‍ സ്റ്റാന്‍ലി നല്‍കുന്നത്. അഡ്ജസ്റ്റഡ് ഇബിറ്റ (എക്‌സ്-ബ്ലിങ്കിറ്റ്) 60 കോടി കുറക്കാനായത് പ്രതീക്ഷയ്ക്കപ്പുറമാണ്. ബ്ലിങ്കിറ്റിന്റെ വളര്‍ച്ച മതിപ്പുണ്ടാക്കുന്നതാണെന്നും ജെഫറീസ് കുറിപ്പില്‍ പറഞ്ഞു.

X
Top