ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

മൂന്ന് ഹിന്ദി ചാനലുകൾ വിൽക്കാൻ സീ-സോണി

മുംബൈ: സിസിഐയുടെ ലയന ആശങ്കകൾ പരിഹരിക്കാൻ ബിഗ് മാജിക്, സീ ആക്ഷൻ, സീ ക്ലാസിക് എന്നീ മൂന്ന് ഹിന്ദി ചാനലുകൾ വിൽക്കാൻ ഒരുങ്ങി ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വർക്കുകളായ സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് (Zee), കൾവെർ മാക്സ് എന്റർടൈൻമെന്റ് (പഴയ സോണി പിച്ചേഴ്‌സ്നെറ്റ്‌വർക്ക് ഇന്ത്യ) എന്നിവ.

സീയും സിഎംഇയും നിർദ്ദേശിച്ച ചില പരിഷ്കാരങ്ങളോടെ നിർദിഷ്ട ലയനത്തിന് ഒക്ടോബർ 4 ന് സിസിഐ അംഗീകാരം നൽകിയിരുന്നു. സംയോജിത സ്ഥാപനത്തിന് സമാനതകളില്ലാത്ത വിലപേശൽ ശക്തി ലഭിക്കുമെന്നും ഇതിലൂടെ അതിന്റെ ചാനലുകളുടെ വില വർധിപ്പിക്കാനും ഉയർന്ന ലാഭം നേടാനും കഴിയുമെന്നും നിർദിഷ്ട ലയനത്തെക്കുറിച്ച് സിസിഐ ചില ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.

ഇതേ തുടർന്ന് സിസിഐയുടെ അംഗീകാരം ഉറപ്പാക്കുന്നതിനായി രണ്ട് കമ്പനികളും അവരുടെ ചെറിയ ചാനലുകൾ വിൽക്കുന്നതായി അറിയിച്ചിരുന്നു. സീ, സിഎംഇ ചാനലുകൾക്ക് അവരുടെ വിഭാഗങ്ങളിൽ 40%-ൽ കൂടുതൽ വ്യൂവർഷിപ്പ് വിഹിതമുണ്ട്.

അതേസമയം മേൽപ്പറഞ്ഞ ചാനലുകൾ എതിരാളികളായ സ്റ്റാർ ഇന്ത്യയ്‌ക്കോ വിയാകോം 18 മീഡിയയ്‌ക്കോ അല്ലെങ്കിൽ അവരുടെ അഫിലിയേറ്റുകൾക്കോ ​​വിൽക്കരുതെന്ന് സിസിഐ അതിന്റെ ഉത്തരവിൽ പറഞ്ഞു.

കഴിഞ്ഞ മാസം ആദ്യം, നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ (NCLT) ഉത്തരവ് പ്രകാരം വിളിച്ചുചേർത്ത ഒരു അസാധാരണ പൊതുയോഗത്തിൽ (EGM) സീ ഓഹരി ഉടമകൾ സിഎംഇയുമായുള്ള കമ്പനിയുടെ ലയനത്തിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. കൂടാതെ നിർദിഷ്ട ലയനത്തിന് ജൂലൈയിൽ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ നിന്നും (ബിഎസ്ഇ) നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ നിന്നും (എൻഎസ്‌ഇ) അനുമതി ലഭിച്ചിരുന്നു.

X
Top