Alt Image
യുഎസില്‍ ഇന്ത്യന്‍ തുണിത്തരങ്ങള്‍ക്ക് വീണ്ടും ഡിമാന്‍ഡ് ◆ ഇന്ത്യയിൽ സ്‍മാർട്ട്ഫോൺ വിൽപ്പനയിൽ 20% ഇടിവ്; ഏറ്റവും വലിയ തിരിച്ചടി ബജറ്റ് ഫോണുകൾക്ക് ◆ എല്‍പിജി ഇറക്കുമതി കുതിച്ചുയരുമെന്ന് മുന്നറിയിപ്പ് ◆ ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിച്ചെലവിൽ കുതിപ്പ്; 19.5 ബില്യൺ ഡോളറിന്റെ പർച്ചേസ് ◆ പക്ഷിപ്പനിക്ക് വാക്‌സിന്‍ വികസിപ്പിച്ച് ഇന്ത്യ; പ്രതീക്ഷയില്‍ കോഴിവളര്‍ത്തല്‍ മേഖല ◆

എൽഐസിയിൽ നിന്ന് ഇനി ഹെൽത്ത് ഇൻഷുറൻസും എടുക്കാം

ഇന്ത്യയിലെ ഏറ്റവും വലിയ ലൈഫ് ഇൻഷുറൻസ് കമ്പനിയും കേന്ദ്ര പൊതുമേഖലാ സ്ഥാപനവുമായ എൽഐസിയിൽ നിന്ന് വൈകാതെ ആരോഗ്യ ഇൻഷുറൻസ് പോളിസിയുമെടുക്കാം.

ആരോഗ്യ ഇൻഷുറൻസ് രംഗത്തെ കമ്പനിയെ ഏറ്റെടുത്താണ് എൽഐസി, ഈ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് എൽഐസി സിഇഒ സിദ്ധാർഥ മൊഹന്തി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

ആരോഗ്യ ഇൻഷുറൻസ് രംഗത്തെ കമ്പനിയെ ഏറ്റെടുക്കാനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്. ആരോഗ്യ ഇൻഷുറൻസ് മേഖല മികച്ച വളർച്ച നേടുന്ന ഘട്ടത്തിലാണ് എൽഐസിയുടെയും ചുവടുവയ്പ്.

ലൈഫ് ഇൻഷുറൻസ് രംഗത്ത് വിപുലമായ ഉപഭോക്തൃനിരയും പ്രവർത്തനശൃംഖലയുമുണ്ടെന്നത്, ആരോഗ്യ ഇൻഷുറൻസ് മേഖലയിലും മികച്ച നേട്ടം കൈവരിക്കാൻ സഹായിക്കുമെന്നാണ് എൽഐസിയുടെ പ്രതീക്ഷ.

X
Top