ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

പുതിയ ബോർഡ് രൂപീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച് യെസ് ബാങ്ക്

ന്യൂഡൽഹി: തുടർച്ചയായ രണ്ട് വർഷങ്ങളിൽ കനത്ത നഷ്ടം നേരിട്ടതിന് ശേഷം 2022 സാമ്പത്തിക വർഷത്തിൽ ലാഭത്തിലേക്ക് മടങ്ങിയെത്തിയ യെസ് ബാങ്ക്, ബദൽ ബോർഡ് രൂപീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഉയർന്ന തലത്തിലെ കെടുകാര്യസ്ഥത മൂലം സ്വകാര്യ വായ്പാ ദാതാവ് ഭരണ പ്രതിസന്ധി നേരിട്ടതിനെത്തുടർന്ന് 2020 മാർച്ച് 13 ന് ബാങ്കിന്റെ പുനർനിർമ്മാണ പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. പുനർനിർമ്മാണ പദ്ധതി വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഗണ്യമായ പുരോഗതി കൈവരിക്കുന്നതിനും, 2022 സാമ്പത്തിക വർഷത്തിൽ 1,066 കോടി രൂപയുടെ മുഴുവൻ വർഷ ലാഭം നേടുന്നതിനും ബാങ്കിനെ സഹായിച്ചിരുന്നു. 2020 സാമ്പത്തിക വർഷത്തിലും 2021 സാമ്പത്തിക വർഷത്തിലും ബാങ്ക് കനത്ത നഷ്ടം രേഖപ്പെടുത്തിയിരുന്നു.

ബാങ്കിന്റെ ഏറ്റവും വലിയ ഷെയർഹോൾഡറായ എസ്ബിഐയിൽ നിന്ന് ലഭിച്ച ശുപാർശയുടെ അടിസ്ഥാനത്തിൽ തങ്ങൾ ഇപ്പോൾ ഇതര ബോർഡ് രൂപീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി യെസ് ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. ആദ്യ ഘട്ടമെന്ന നിലയിൽ, ഇതര ബോർഡിൽ എസ്ബിഐ നിർദ്ദേശിച്ച പ്രകാരം ഡയറക്ടർമാരെ നിയമിക്കാൻ ബോർഡ് ഷെയർഹോൾഡർമാർക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്നും, പ്രസ്തുത പ്രമേയങ്ങൾ പരിഗണിക്കുന്നതിനായി 2022 ജൂലൈ 15 വെള്ളിയാഴ്ച ഷെയർഹോൾഡർമാരുടെ യോഗം നിശ്ചയിച്ചിട്ടുണ്ടെന്നും ബാങ്ക് ഫയലിംഗിൽ പറഞ്ഞു. പുനർനിർമ്മാണ പദ്ധതിയുടെ പരിധിയിൽ രൂപീകരിച്ചതും പ്രവർത്തിക്കുന്നതുമായ നിയമങ്ങൾക്കും ചട്ടങ്ങൾക്കും കീഴിലാണ് ഇതര ബോർഡ് പ്രവർത്തിക്കുകയെന്ന് യെസ് ബാങ്ക് അറിയിച്ചു.

നിലവിലെ എംഡിയും സിഇഒയുമായ പ്രശാന്ത് കുമാർ, അതുൽ മാലിക്, രേഖാ മൂർത്തി, ശരദ് ശർമ, നന്ദിത ഗുർജാർ, സഞ്ജയ് കുമാർ ഖേമാനി, സദാശിവ് ശ്രീനിവാസ് റാവു, ടി കേശവ് കുമാർ, സന്ദീപ് തിവാരി എന്നിവരടങ്ങുന്ന ഒമ്പതംഗ ബോർഡാണ് തങ്ങൾ രൂപീകരിക്കുന്നതെന്ന് ബാങ്ക് അറിയിച്ചു. കൂടാതെ ബാങ്കിന്റെ ഏറ്റവും വലിയ ഓഹരിയുടമയായ എസ്ബിഐ, ബാങ്കിന്റെ എംഡി & സിഇഒ സ്ഥാനത്തേക്ക് പ്രശാന്ത് കുമാറിനെ മൂന്ന് വർഷത്തേക്ക് നിർദ്ദേശിച്ചതായും യെസ് ബാങ്ക് കൂട്ടിച്ചേർത്തു.

X
Top