റൂട്ട് മാറ്റി 60 ദശലക്ഷം ബാരലുകളുമായി എണ്ണക്കപ്പലുകൾ ഇന്ത്യയിലേക്ക്ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ‘ബിബിബി’ ആയി നിലനർത്തി ഫിച്ച് റേറ്റിങ്സ്പ്രീമിയം ഭവന പദ്ധതികൾ കൂടി, വിൽപ്പന കുറഞ്ഞു; ചെലവ് കുറഞ്ഞ പദ്ധതികളിൽ ഡിമാൻഡ്ഇന്ത്യയുടെ വാണിജ്യ കയറ്റുമതിയിൽ 15 ശതമാനത്തിന്റെ വളർച്ചവിലക്കയറ്റത്തോത് 4.45 ശതമാനമായി ഉയർന്നു; 19 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ

ലീപ്‌ ഇന്ത്യ ഐപിഒ ഓഗസ്റ്റ്‌ 7 മുതല്‍

ലീപ്‌ ഇന്ത്യ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഓഗസ്റ്റ്‌ 7ന്‌ ആരംഭിക്കും. ഓഗസ്റ്റ്‌ 11 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 151-159 രൂപയാണ്‌ ഇഷ്യു വില. 94 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ഓഗസ്റ്റ്‌ 12ന്‌ ഓഹരികളുടെ അലോട്ട്‌മെന്റ്‌ നടക്കും. ഓഗസ്റ്റ്‌ 14ന്‌ ഓഹരികള്‍ ലിസ്റ്റ്‌ ചെയ്യും.

ഐപിഒ വഴി 2480 കോടി രൂപയാണ്‌ ലീപ്‌ ഇന്ത്യ സമാഹരിക്കുന്നത്‌. 480 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 2000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ.

ഒഎഫ്‌എസ്‌ വഴി നിലവിലുള്ള ഓഹരിയുടമകളുടെ കൈവശമുള്ള ഓഹരികളാണ്‌ വില്‍ക്കുന്നത്‌. പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുകയില്‍ 360 കോടി രൂപ കടം തിരിച്ചടക്കുന്നതിനും ബാക്കി തുക പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

ഐപിഒ വഴി വില്‍ക്കുന്ന ഓഹരികളുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ലീപ്‌ ഇന്ത്യയുടെ ലാഭം 66 ശതമാനം വളര്‍ച്ചയോടെ 62.3 കോടി രൂപയാണ്‌. മുന്‍വര്‍ഷം സമാന കാലയളവില്‍ 37.6 കോടി രൂപയായിരുന്നു ലാഭം.

വരുമാനത്തില്‍ 56.4 ശതമാനം വളര്‍ച്ചയുണ്ടായി. 466.5 കോടി രൂപയില്‍ നിന്നും 729.5 കോടി രൂപയായാണ്‌ വരുമാനം ഉയര്‍ന്നത്‌.

X
Top