100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോർപറേറ്റ് നികുതി നൽകിയ കമ്പനിയായി റിലയൻസ്

റിലയൻസ് ഇൻഡസ്ട്രീസ് (Reliance Industries) എന്ന മുകേഷ് അംബാനി നേതൃത്ത്വം നൽകുന്ന കമ്പനിയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോർപറേറ്റ് ടാക്സ് അടച്ചിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ കമ്പനി 25,707 കോടി രൂപയാണ് നികുതി ഇനത്തിൽ നൽകിയത്. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിപണി മൂല്യമുള്ള കമ്പനി റിലയൻസ് ഇൻഡസ്ട്രീസാണ്. കൂടുതൽ നികുതി നൽകിയ രണ്ടാമത്തെ കമ്പനി ടാറ്റയാണ്.

റിലയൻസ് ഇൻഡസ്ട്രീസ്
വൈവിദ്ധ്യമാർന്ന മേഖലകളിൽ ബിസിനസ് ചെയ്യുന്ന കോർപറേറ്റ് ഭീമനാണ് റിലയൻസ്. പെട്രോ കെമിക്കൽ ബിസിനസിൽ നിന്നും ഡാറ്റ സെന്റർ വരെ വളർന്ന കഥയാണ് ഈ കമ്പനിക്ക് പറയാനുള്ളത്. റീടെയിൽ, ഡിജിറ്റൽ, ഫിനാൻഷ്യൽ, ഗ്രീൻ എനർജി, ടെലികോം, റിഫൈനിങ് അടക്കം വിവിധ മേഖലകളിൽ റിലയൻസ് കരുത്തുറ്റ സാന്നിദ്ധ്യമായി തുടരുന്നു.

ഈ ബിസിനസുകളിൽ നിന്നെല്ലാം കമ്പനിക്ക് വരുമാനം ലഭിക്കുകയും അതിന്റെ ഒരു ഭാഗം നികുതിയായി മാറുകയും ചെയ്തു.

ഇന്ത്യയിൽ കൂടുതൽ നികുതി നൽകിയ ആദ്യത്തെ 10 കമ്പനികൾ
കമ്പനിയുടെ പേര്, നൽകിയ ടാക്സ് (ഏകദേശം) എന്നീ ക്രമത്തിലാണ് താഴെ വിവരങ്ങൾ നൽകിയിരിക്കുന്നത്

  1. റിലയൻസ് ഇൻഡസ്ട്രീസ് : 25,707 കോടി രൂപ
  2. ടാറ്റ കൺസൾട്ടൻസി സർവീസസ് : 15,898 കോടി
  3. വേദാന്ത : 12.826 കോടി
  4. എച്ച്.ഡി.എഫ്.സി ബാങ്ക് : 11,122 കോടി
  5. ഇൻഫോസിസ് : 9,740 കോടി
  6. ഐ.ടി.സി : 6,389 കോടി
  7. കൊടക് മഹീന്ദ്ര ബാങ്ക് : 5,887 കോടി
  8. എച്ച്.സി.എൽ ടെക്നോളജീസ് : 5,257 കോടി
  9. ലാർസൺ & ടുബ്രോ : 4,947 കോടി
  10. ബജാജ് ഫിനാൻസ് : 4,858 കോടി

മുകളിലെ ലിസ്റ്റിൽ ബാങ്കിങ്, ഐ.ടി സെക്ടറുകളിലെ കമ്പനികളാണ് മുൻനിരയിൽ കൂടുതലായി നികുതി നൽകിയിരിക്കുന്നതെന്ന് കാണാം.

X
Top