യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

ഷവോമി കോർപ്പറേഷന്റെ വരുമാനത്തിൽ വൻ ഇടിവ്

ഡൽഹി: രണ്ടാം പാദ വരുമാനത്തിൽ കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തി ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഷവോമി കോർപ്പറേഷൻ. ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ വിപണിയായ ചൈനയിലെ കർശനമായ കോവിഡ് നിയന്ത്രണങ്ങളാണ് കമ്പനിയെ ഈ വരുമാന ഇടിവിലേക്ക് തള്ളിവിട്ടത്.

ഈ കാലയളവിലെ കമ്പനിയുടെ വിൽപ്പന 20 ശതമാനം ഇടിഞ്ഞ് 70.17 ബില്യൺ യുവാനിലെത്തി, ഇത് മുൻ പാദത്തിലെ വില്പന കണക്കിനെ അപേക്ഷിച്ച് വലിയ ഇടിവ് രേഖപ്പെടുത്തി. ലിസ്റ്റിംഗിന് ശേഷം ഇതാദ്യമായാണ് കമ്പനിയുടെ വരുമാനത്തിൽ ഇടിവുണ്ടാകുന്നത്. കൂടാതെ രണ്ടാം പാദത്തിൽ സ്ഥാപനത്തിന്റെ യൂണിറ്റ് കയറ്റുമതി 10% കുറഞ്ഞുവെന്ന് ഗവേഷണ സ്ഥാപനമായ കനാലിസിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

പ്രസ്തുത പാദത്തിൽ ഷവോമിയുടെ അറ്റവരുമാനം 67 ശതമാനം ഇടിഞ്ഞ് 2.08 ബില്യൺ യുവാൻ ആയി കുറഞ്ഞു. കഴിഞ്ഞ പാദത്തിൽ ചൈനയുടെ സമ്പദ്‌വ്യവസ്ഥ അപ്രതീക്ഷിതമായി മന്ദഗതിയിലായതായി കഴിഞ്ഞ ആഴ്ച്ച പുറത്ത് വന്ന ഡാറ്റ കാണിക്കുന്നു. ഈ മാന്ദ്യം ചൈനയുടെ സ്‌മാർട്ട്‌ഫോൺ മേഖലയെ സാരമായി ബാധിച്ചു എന്നതിന്റെ പ്രതിഫലനമാണ് ചൈനീസ് സ്മാർട്ട്‌ഫോൺ ഭീമനന്റെ ഈ മോശം ഫലം.

X
Top