ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

കേരളത്തിലെ ഐടി പാർക്കുകളിലെ വനിതകളുടെ എണ്ണം ദേശീയ ശരാശരിക്കും മുകളിൽ

കൊച്ചി: കേരളത്തിലെ ഐടി പാർക്കുകളിൽ ജോലി ചെയ്യുന്ന വനിതകളുടെ എണ്ണം ദേശീയ ശരാശരിക്കും മുകളിലെന്നു കണക്കുകൾ. കേരളത്തിലെ 3 ഗവ. ഐടി പാർക്കുകളിൽ ജോലി ചെയ്യുന്ന 1.37 ലക്ഷം ജീവനക്കാരിൽ 41.7 % വനിതകളാണ്.

ദേശീയ ശരാശരി ഏകദേശം 38 %. തിരുവനന്തപുരം ടെക്നോപാർക്കിലെ 482 കമ്പനികളിൽ ജോലി ചെയ്യുന്ന 70,500 ഐടി ജീവനക്കാരിൽ 45% വനിതകളാണ്.

കൊച്ചി ഇൻഫോപാർക്കിലെ 572 കമ്പനികളിൽ ജോലി ചെയ്യുന്നത് 64,900 പേർ. ഇവരിൽ 40% പേരും വനിതകൾ. താരതമ്യേന പുതിയ പാർക്കായ കോഴിക്കോട് സൈബർ പാർക്കിലെ 2,000 ജീവനക്കാരിൽ 40% വനിതകളാണ്.

ദേശീയതലത്തിൽ മറ്റേതു സ്വകാര്യ വ്യവസായ മേഖലയിലേക്കാളും കൂടുതൽ വനിതകൾ ജോലി ചെയ്യുന്നത് ഐടി രംഗത്താണ്. എന്നാൽ, ഉന്നത ജോലികളിൽ നിയോഗിക്കപ്പെടുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്.

എക്സിക്യൂട്ടീവ് തലത്തിലെത്തുന്നവർ 10%ൽ താഴെ മാത്രം.

X
Top