ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടിക്രൂഡ്‌ ഓയില്‍ വില വര്‍ധന തുടരുന്നത്‌ വിപണിയെ സമ്മര്‍ദത്തിലാഴ്‌ത്തുംദേശീയപാതകളിലെ കുഴിയടയ്ക്കാൻ സംവിധാനം: പ്രത്യേകനയം രൂപവത്കരിക്കാൻ കേന്ദ്രസർക്കാർഇന്ത്യയുടെ വിദേശ കടം ഉയർന്നുപശ്ചാത്യലോകം നിശ്ചയിച്ച വില പരിധിയും മറികടന്ന് റഷ്യ – ഇന്ത്യ ക്രൂഡ‍ോയിൽ വ്യാപാരം

അധിക പണലഭ്യത: ഇന്‍ക്രിമെന്റല്‍ സിആര്‍ആര്‍ നിലനിര്‍ത്താന്‍ ബാങ്കുകളോടാവശ്യപ്പെട്ട് ആര്‍ബിഐ, പിന്‍വലിക്കപ്പെടുക ഏകദേശം 1 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: ബാങ്കുകളില്‍ പണലഭ്യത ഉയര്‍ന്ന സാഹചര്യത്തില്‍ ഇടപെടലുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ബാങ്കുകള്‍ 10 ശതമാനം ഇന്‍ക്രിമെന്റല്‍ (സിആര്‍ആര്‍) നിലനിര്‍ത്തണമെന്ന് കേന്ദ്രബാങ്ക് ആവശ്യപ്പെട്ടു. ദ്വൈമാസ പണനയ യോഗത്തിന് ശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ മൊത്തം സിആര്‍ആര്‍ 14.5 ശതമാനമാകും.

നിലവിലെ സിആര്‍ആര്‍ (കാഷ് റിസര്‍വ് റേഷ്യോ) 4.5 ശതമാനമാണ്. ഇതോടെ ബാങ്കിംഗ് സംവിധാനത്തില്‍ നിന്നും ഏകദേശം ഒരു ലക്ഷം കോടി രൂപ പിന്‍വലിക്കപ്പെടും. എങ്കിലും ബാങ്കുകളുടെ ദൈനംദിന പ്രവര്‍ത്തനത്തെ തീരുമാനം ബാധിക്കില്ലെന്ന് ഗവര്‍ണര്‍ അറിയിക്കുന്നു.

”ഇത് പണലഭ്യത കൈകാര്യം ചെയ്യുന്നതിനുള്ള ഒരു താല്‍ക്കാലിക നടപടി മാത്രമാണ്. ഈ താല്‍ക്കാലിക കണ്ടുകെട്ടലിന് ശേഷവും, സമ്പദ്വ്യവസ്ഥയുടെ ക്രെഡിറ്റ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സിസ്റ്റത്തില്‍ മതിയായ പണലഭ്യത ഉണ്ടാകും, ”’ദാസ് പറഞ്ഞു.

ഓഗസ്റ്റ് 12 മുതല്‍ രണ്ടാഴ്ചത്തേയ്ക്കാണ് ഇന്‍ക്രിമെന്റല്‍ സിആര്‍ആര്‍ നിലനിര്‍ത്തേണ്ടത്. അതിന് ശേഷം സെപ്റ്റംബര്‍ എട്ടോ അതിനുമുമ്പോ നടപടി അവലോകനം ചെയ്യും.പിടിച്ചെടുത്ത ഫണ്ടുകള്‍ ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരികെ നല്‍കണോ എന്നറിയാനാണ് അവലോകനം.

ഉത്സവ സീസണിന് മുന്നോടിയായതിനാല്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ ധനം വേണ്ടിവരും എന്ന നിഗമനത്തിലാണിത്. ബാങ്കുകളിലെ അധിക പണലഭ്യത കഴിഞ്ഞമാസം 14 മാസത്തെ ഉയര്‍ന്ന നിലയിലെത്തിയിരുന്നു.

സര്‍ക്കാറിന്റെ ഭീമമായ ചെലവഴിക്കല്‍, ശക്തമായ വിദേശ നിക്ഷേപം, വിദേശ വിനിമയ വിപണിയിലെ ആര്‍ബിഐ ഇടപെടല്‍, ബാങ്കിംഗ് സംവിധാനത്തിലേയ്ക്ക് തിരിച്ചെത്തിയ 2000 രൂപ നോട്ടുകള്‍ എന്നിവയാണ് പണലഭ്യത വര്‍ദ്ധിപ്പിക്കുന്നത്.

X
Top