നിത്യോപയോഗ സാധനങ്ങളുടെ വില്‍പ്പനയില്‍ മികച്ച മുന്നേറ്റമുണ്ടാകുമെന്ന് റിപ്പോർട്ട്ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ ജൂൺ മുതൽഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളുടെ നിരക്കുകള്‍ ഉയര്‍ന്നേക്കുംഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം യുഎൻ കുറച്ചുഏപ്രിലില്‍ കോര്‍ മേഖലയ്ക്ക് 1.7% വളര്‍ച്ച

ഓഹരിയൊന്നിന് 270 രൂപ ലാഭവിഹിതവുമായി ബോഷ്

ടെക്നോളജി & സർവീസ് സപ്ലൈയർ കമ്പനിയായ ബോഷ് (Bosch) 2026 മാർച്ച് പാദഫലങ്ങൾ പ്രഖ്യാപിച്ചു. ഓഹരിയൊന്നിന് കമ്പനി 270 രൂപ ലാഭവിഹിതം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 568.5 കോടി രൂപയാണ്. 2025 മാർച്ച് പാദത്തിലെ 553.6 കോടി രൂപയേക്കാൾ 2.69% ഉയർച്ചയാണിത്.

സമാന കാലയളവിൽ കമ്പനിയുടെ പ്രവർത്തന വരുമാനം (Consolidated revenue) 4,910.6 കോടി രൂപയിൽ നിന്ന് 13.3% വളർച്ചയോടെ 5,566 കോടിയായി മാറി. മൊബിലിറ്റി സെഗ്മെന്റിലെ ആകെ പ്രൊഡക്ട്സ് സെയിൽസ് 23.3% വളർച്ച കൈവരിച്ചു. പവർ സൊല്യൂഷൻസ് ബിസിനസ് 27.4% വർധന നേടി. ടൂ വീലർ ബിസിനസ് 63.4% വളർച്ചയാണ് കൈവരിച്ചത്.

അതേ സമയം 2026 മാർച്ച് പാദത്തിലെ കമ്പനിയുടെ ആകെ ചിലവ് 4,913.6 കോടി രൂപയാണ്. 2025 മാർച്ച് പാദത്തിൽ ഇത് 4,369 കോടിയായിരുന്നു. 2026 സാമ്പത്തിക വർഷം മുഴുവനായി പരിഗണിക്കുമ്പോൾ കമ്പനിയുടെ അറ്റാദായം 2,770 കോടി രൂപയാണ്. 2025 സാമ്പത്തിക വർഷത്തിൽ ഇത് 2,013 കോടിയായിരുന്നു.

കമ്പനി നിലവിൽ ടി.എസ്.എഫ് ഗ്രൂപ്പിന് കീഴിലുള്ള വീൽസ് ഇന്ത്യ, ബ്രേക്സ് ഇന്ത്യ എന്നീ കമ്പനികളുമായി ചേർന്ന് ജോയിന്റ് വെഞ്ച്വർ ബിസിനസ് നടത്തും എന്നറിയിച്ചു. വാണിജ്യ വാഹനങ്ങളുടെ എയർ സിസ്റ്റം സെഗ്മെന്റിലെ ഡെവലപ്മെന്റ് & പ്രൊഡക്ഷൻ സൊല്യൂഷൻസുമായി ബന്ധപ്പെട്ടാണിത്.

ബോഷ്
ഓട്ടോ ആൻസിലറി വിഭാഗത്തിൽ ബിസിനസ് ചെയ്യുന്ന ലാർജ്ക്യാപ് കമ്പനിയാണിത്. മൊബിലിറ്റി സൊല്യൂഷൻസ്, ടെക്നോളജി, കൺസ്യൂമർ ഗുഡ്സ്, എൻജി, ബിൽഡിങ് ടെക്നോളജി എന്നിവയുമായി ബന്ധപ്പെട്ട് മൊിലിറ്റി സൊല്യൂഷൻസ് നൽകുന്നു. ആഗോള തലത്തിൽ ടെക്നോളജി സൊല്യൂഷൻസ് നൽകുന്ന ഒരു കമ്പനി കൂടിയാണിത്.

2026 മെയ് 20 തിങ്കളാഴ്ച്ച എൻ.എസ്.ഇയിൽ -0.80% താഴ്ച്ചയോടെ 36,830 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തിരിക്കുന്നത്. കമ്പനിയുടെ നിലവിലെ മാർക്കറ്റ് ക്യാപ് 1,08,625 കോടി രൂപയാണ്. കഴിഞ്ഞ ഒരു വർഷത്തിൽ 17.82% നേട്ടമാണ് ഈ ഓഹരി നൽകിയിട്ടുള്ളത്.

ബോഷ് – ലാഭവിഹിതം
കമ്പനി, 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 270 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. ഇതിനുള്ള റെക്കോർഡ് ഡേറ്റ് 2026 ആഗസ്റ്റ് 4ാം തിയ്യതിയാണ്.

2025-26 വർഷത്തിൽ ഇത്തരത്തിൽ 270 രൂപയാണ് കമ്പനി ലാഭവിഹിതം നൽകുന്നത്. ഇതിന് മുമ്പത്തെ സാമ്പത്തിക വർഷത്തിൽ 512 രൂപ ലാഭവിഹിതം നൽകിയിരുന്നു.

X
Top