നിത്യോപയോഗ സാധനങ്ങളുടെ വില്‍പ്പനയില്‍ മികച്ച മുന്നേറ്റമുണ്ടാകുമെന്ന് റിപ്പോർട്ട്ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ ജൂൺ മുതൽഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളുടെ നിരക്കുകള്‍ ഉയര്‍ന്നേക്കുംഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം യുഎൻ കുറച്ചുഏപ്രിലില്‍ കോര്‍ മേഖലയ്ക്ക് 1.7% വളര്‍ച്ച

ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ വൻ വർധനവ്

മുംബൈ: ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ വൻ വർധനവ് രേഖപ്പെടുത്തുന്നതായി എസ്‌ബിഐ കാർഡിൻ്റെ ഏറ്റവും പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. ഡിജിറ്റൽ ഇടപാടുകളിലെ വർധനവ്, യുപിഐ അധിഷ്ഠിത ക്രെഡിറ്റ് കാർഡ് ഉപയോഗം, ഉയർന്ന മൂല്യമുള്ള സാധനങ്ങൾ വാങ്ങാനുള്ള ഇഎംഐ സൗകര്യങ്ങൾ എന്നിവയാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണങ്ങൾ.

രാജ്യത്ത് നിലവിൽ 11.86 കോടിയിലധികം ക്രെഡിറ്റ് കാർഡുകൾ പ്രചാരത്തിലുണ്ടെന്നാണ് കണക്കുകൾ. 2026 സാമ്പത്തിക വർഷത്തിൽ മാത്രം 23.62 ലക്ഷം കോടി രൂപയുടെ ക്രെഡിറ്റ് കാർഡ് ഇടപാടുകളാണ് ഇന്ത്യയിൽ നടന്നത്. ഉപഭോക്താക്കളുടെ വരുമാനത്തിലുണ്ടായ വർധനവും ആധുനിക ജീവിതശൈലിയോടുള്ള താൽപ്പര്യവുമാണ് ക്രെഡിറ്റ് കാർഡ് അധിഷ്ഠിത ഉപഭോഗം വർധിപ്പിക്കുന്നത്.

എസ്‌ബിഐ കാർഡ് വഴിയുള്ള റീട്ടെയിൽ ചെലവിടൽ മുൻവർഷത്തെ അപേക്ഷിച്ച് 15 ശതമാനം വളർച്ചയോടെ 3.54 ലക്ഷം കോടി രൂപയിലെത്തി. ഇതിൽ 62.5 ശതമാനവും ഓൺലൈൻ വഴിയുള്ള ഇടപാടുകളാണെന്നത് ഡിജിറ്റൽ ഉപഭോഗത്തിലേക്കുള്ള ശക്തമായ മാറ്റത്തെ സൂചിപ്പിക്കുന്നു.

ക്രെഡിറ്റ് കാർഡുകളെ യുപിഐയുമായി ബന്ധിപ്പിക്കാൻ തുടങ്ങിയത് ദൈനംദിന ചെലവുകൾക്കായി കാർഡ് ഉപയോഗിക്കുന്നത് വലിയ തോതിൽ വർധിപ്പിച്ചു. ഡിപ്പാർട്ട്മെന്റൽ സ്റ്റോറുകൾ, പലചരക്ക് സാധനങ്ങൾ, യൂട്ടിലിറ്റി ബില്ലുകൾ, ഇന്ധനം, വസ്ത്രങ്ങൾ,

റെസ്റ്റോറന്റുകൾ എന്നിവയ്ക്കായി ആളുകൾ ഇത്തരം കാർഡുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മെട്രോ നഗരങ്ങൾക്ക് പുറമെ രണ്ടാം നിര, മൂന്നാം നിര (ടയർ 2, ടയർ 3) നഗരങ്ങളിലും ക്രെഡിറ്റ് കാർഡ് ഉപയോഗം അതിവേഗം വളരുകയാണ്. യുപിഐ അധിഷ്ഠിത ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളിൽ 77 ശതമാനവും ഇത്തരം ചെറുകിട നഗരങ്ങളിൽ നിന്നുള്ളവരാണ്.

യാത്രകൾക്കായി എസ്‌ബിഐ കാർഡ് മൈൽസ്, ആരോഗ്യ കാര്യങ്ങൾക്കായി എസ്‌ബിഐ കാർഡ് പൾസ്, ഇന്ധനത്തിന് ബിപിസിഎൽ എസ്‌ബിഐ കാർഡ് എന്നിങ്ങനെ വ്യത്യസ്‌ത ആവശ്യങ്ങൾക്കായി ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ശീലവും ഉപഭോക്താക്കൾക്കിടയിൽ വർധിച്ചുവരുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

കൂടാതെ, സ്‌മാർട്ട്ഫോണുകൾ, മറ്റ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിനായി ഇഎംഐ സൗകര്യം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണത്തിലും വലിയ വളർച്ചയുണ്ടായിട്ടുണ്ട്.

X
Top