ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

വിപ്രോ ഷെയർ ബൈബാക്കിന് ഒരുങ്ങുന്നു

ന്ത്യയിലെ പ്രമുഖ ഐ.ടി കമ്പനിയായ വിപ്രോ (Wipro) ഷെയർ ബൈബാക്കിന് ഒരുങ്ങുന്നു. 15,000 കോടി രൂപയുടെ ഓഹരികളാണ് കമ്പനി തിരികെ വാങ്ങുന്നത്. ബി.എസ്.ഇ എക്സ്ചേഞ്ച് ഫയലിങ് വിവരങ്ങൾ പ്രകാരം ഇതിനുള്ള റെക്കോർഡ് ഡേറ്റ് 2026 ജൂൺ 5ാം തിയ്യതി വെള്ളിയാഴ്ച്ചയാണ്.

ഓഹരിയൊന്നിന് 250 രൂപയ്ക്കാണ് ഷെയർ ബൈബാക്കിന് കമ്പനി ഒരുങ്ങുന്നത്. നിലവിൽ എൻ.എസ്.ഇയിൽ വിപ്രോ ഓഹരി വില 203.10 രൂപയാണ്. അതായത് ബൈബാക്ക് പ്രൈസ് ഏകദേശം 22% പ്രീമിയത്തിലാണെന്ന് കാണാം.

ഷെയർ ബൈബാക്ക്
ഷെയർ ബൈബാക്ക് നടക്കുന്നത് tender route വഴിയാണ്. റെക്കോർഡ് ഡേറ്റിൽ യോഗ്യരായ എല്ലാ നിക്ഷേപകർക്കും കോർപറേറ്റ് ആക്ഷന്റെ ഭാഗമാകാം. കമ്പനിയുടെ അമേരിക്കൻ ഡെപ്പോസിറ്ററി റെസീപ്റ്റ്സ് (ADR) ക്യാൻസൽ ചെയ്തതിന് ശേഷം ഷെയർ സർട്ടിഫിക്കറ്റ് ലഭിച്ചവർക്കും പങ്കെടുക്കാം.

ഇതിനിടെ വിപ്രോയുടെ പ്രമോട്ടർ ഗ്രൂപ്പ് ഷെയർ ബൈബാക്കിൽ പങ്കെടുക്കാൻ സാധ്യതയുണ്ടെന്ന സൂചന നൽകിയിട്ടുണ്ട്.

വിപ്രോ
ഐ.ടി-സോഫ്റ്റ് വെയർ മേഖലയിൽ ബിസിനസ് ചെയ്യുന്ന ലാർജ്ക്യാപ് കമ്പനിയാണിത്. എ.ഐ അധിഷ്ഠിത ടെക്നോളജി സർവീസസ്, കൺസൾട്ടേഷൻ തുടങ്ങിയവ ബിസിനസിന്റെ ഭാഗമാണ്. ഡിസൈൻ, എൻജിനീയറിങ് അടക്കമുള്ള സൊല്യൂഷനുകളും നൽകുന്നു.

വിപ്രോ – അടിസ്ഥാന വിവരങ്ങൾ
കമ്പനിയുടെ നിലവിലെ മാർക്കറ്റ് ക്യാപ് 2,13,205 കോടി രൂപയാണ്. ഇൻഡസ്ട്രി പി/ഇ 20.8, സ്റ്റോക്ക് പി/ഇ 16.2 നിലവാരങ്ങളിലാണ്. ഇത് ഓഹരി അണ്ടർ വാല്യുവേഷനിലാണെന്ന സൂചന നൽകുന്നു. ROCE, ROE എന്നിവ യഥാക്രമം 17.9%, 15.5% എന്നിങ്ങനെയാണ്. ഡിവിഡന്റ് യീൽഡ് 5.42%, മുഖവില 2 രൂപ നിലവാരങ്ങളിലും, ഡെറ്റ്-ടു-ഇക്വിറ്റി അനുപാതം 0.23 എന്നിങ്ങനെയുമാണ്.

വിപ്രോ – 2026 മാർച്ച് പാദഫലങ്ങൾ
2025 മാർച്ച് പാദത്തിൽ കമ്പനിയുടെ ഓപ്പറേറ്റിങ് പ്രൊഫിറ്റ് (Operating Profit) 4,624 കോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ, 2026 മാർച്ച് പാദത്തിൽ ഇത് 4,909 കോടി രൂപയിലേക്ക് ഉയർന്നു. സമാന കാലയളവിൽ അറ്റാദായം 3,588 കോടിയിൽ നിന്ന് 3,522 കോടി രൂപയിലേക്ക് നേരിയ താഴ്ച്ച നേരിട്ടു.

തൊട്ടു മുമ്പത്തെ, 2025 ഡിസംബർ പാദത്തിലെ 3,145 കോടി രൂപ എന്നഅറ്റാദായത്തേക്കാളും വർധനയാണിത്.

X
Top