അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയില്‍ ഇടിവ്മൊബൈൽ നിരക്കുകൾ 15% വരെ വർധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്കേരളത്തിൽ വൻ നിക്ഷേപത്തിന് ടാറ്റ ഗ്രൂപ്പ്; ₹10,000 കോടിയുടെ കപ്പൽ നിർമാണ പദ്ധതി പരിഗണനയിൽപ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് കേരളത്തിലെ ചെറുകിട വ്യവസായികള്‍62,500 കോടിയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് അംഗീകാരം

ഇന്ത്യൻ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ വിൽഹെംസെൻ

കൊച്ചി: അഞ്ചുവർഷത്തിനകം കപ്പൽനിര 60 ശതമാനം വർദ്ധിപ്പിക്കാനും ഇന്ത്യൻ ജീവനക്കാരുടെ എണ്ണം കൂട്ടാനും വിൽഹെംസെൻ ഷിപ്പ് മാനേജ്‌മെന്റ് (വിൽഹെംസെൻ) ഒരുങ്ങുന്നു. 1975ൽ മുംബയിൽ ആരംഭിച്ച വിൽഹെംസെൻ കമ്പനിക്ക് 2,500 ഇന്ത്യൻ ജീവനക്കാരുണ്ട്.

മുംബയിലാണ് ജീവനക്കാർക്ക് പരിശീലനം. 1998ൽ സ്ഥാപിച്ച ഇന്റർനാഷണൽ മാരിടൈം ട്രെയിനിംഗ് സെന്റർ (ഐ.എം.ടി.സി.) അന്താരാഷ്ട്ര നിലവാരമുള്ള അംഗീകൃത കോഴ്‌സുകളാണ് നടത്തുന്നതെന്ന് വിൽഹെംസെൻ ഷിപ്പ് മാനേജ്‌മെന്റ് സി.ഇ.ഒയും പ്രസിഡന്റുമായ കാൾ ഷൂ പറഞ്ഞു.
450 കപ്പലുകളും 10,800 ജീവനക്കാരുമുള്ള ഷിപ്പ് മാനേജ്‌മെന്റ് കമ്പനിയാണ് വെൽഹെംസെൻ. എൽ.എൻ.ജി., എൽ.പി.ജി., റോ-റോ, പി.സി.സി., പി.സി.ടി.സി., കണ്ടെയ്‌നർ, ക്രൂസ്, ബൾക്ക്, ഓഫ്‌ഷോർ തുടങ്ങിയവിഭാഗം കപ്പലുകളിൽ സാങ്കതേികവും ക്രൂ മാനേജ്‌മെന്റ് സേവനങ്ങളും നൽകുന്നുണ്ട്.

ഡ്രൈ ഡോക്ക് സേവനം, ലേഅപ്പ് സേവനം കെട്ടിടങ്ങളുടെ മേൽനോട്ടം തുടങ്ങിയവയാണ് മറ്റ് പ്രധാന പ്രവർത്തനമേഖലകൾ.

X
Top