അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയില്‍ ഇടിവ്മൊബൈൽ നിരക്കുകൾ 15% വരെ വർധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്കേരളത്തിൽ വൻ നിക്ഷേപത്തിന് ടാറ്റ ഗ്രൂപ്പ്; ₹10,000 കോടിയുടെ കപ്പൽ നിർമാണ പദ്ധതി പരിഗണനയിൽപ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് കേരളത്തിലെ ചെറുകിട വ്യവസായികള്‍62,500 കോടിയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് അംഗീകാരം

ഒപ്പോ ഫൈൻഡ് X10 പ്രോ മാക്സ് വിപണിയിലേക്ക്!

പ്രീമിയം സ്മാർട്ട്‌ഫോൺ വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ ഒപ്പോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ ‘ഒപ്പോ ഫൈൻഡ് X10 പ്രോ മാക്സ്’ ഒരുങ്ങുന്നു. മൊബൈൽ ഫോട്ടോഗ്രാഫിയെ അടുത്ത തലത്തിലേക്ക് എത്തിക്കുന്നതിനായി ഫോണിന്റെ പിൻഭാഗത്ത് മൂന്ന് 200 മെഗാപിക്സൽ ക്യാമറകൾ കമ്പനി ഉൾപ്പെടുത്തിയേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന.

പ്രമുഖ ടെക് ടിപ്സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ ചൈനീസ് സമൂഹമാധ്യമമായ വെയ്ബോയിലൂടെയാണ് ഈ വമ്പൻ വിവരങ്ങൾ പുറത്തുവിട്ടത്.

നിലവിൽ പരീക്ഷണഘട്ടത്തിലുള്ള എൻജിനീയറിങ് മാതൃകകളിൽ ഈ ട്രിപ്പിൾ 200 എംപി ക്യാമറ സംവിധാനമാണ് ഒപ്പോ പരീക്ഷിക്കുന്നത്. ഇതേ സവിശേഷതയോടെ ഫോൺ വിപണിയിലെത്തിയാൽ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യ സ്മാർട്ട്‌ഫോണുകളിൽ ഒന്നായി ഒപ്പോ ഫൈൻഡ് X10 പ്രോ മാക്സ് മാറും.

ഈ വർഷം സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിലായി ഫോൺ ആഗോള വിപണിയിൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. ചോർന്ന വിവരങ്ങൾ പ്രകാരം അവിശ്വസനീയമായ സെൻസർ കരുത്താണ് ഫോണിന്റെ പ്രധാന ആകർഷണം. 1/1.3 ഇഞ്ച് വലുപ്പമുള്ള 200 മെഗാപിക്സൽ സെൻസർ. 1/1.5 ഇഞ്ച് വലുപ്പമുള്ള 200 മെഗാപിക്സൽ സെൻസർ. 1/1.3 ഇഞ്ച് വലുപ്പമുള്ള 200 മെഗാപിക്സൽ സെൻസർ.

ചിത്രങ്ങളിലെ നിറങ്ങൾ കൂടുതൽ കൃത്യതയോടെ പകർത്താൻ 3 മെഗാപിക്സൽ സ്പെഷ്യൽ സെൻസറും റിയർ ക്യാമറ മൊഡ്യൂളിലുണ്ടാകും. മുൻഭാഗത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50 മെഗാപിക്സൽ ഓട്ടോഫോക്കസ് ക്യാമറയുമുണ്ടാകും.

ക്യാമറയിൽ മാത്രമല്ല, പ്രകടനത്തിന്റെ കാര്യത്തിലും ഫോൺ ഏറെ മുന്നിലായിരിക്കും. മീഡിയാടെക്കിന്റെ ഏറ്റവും പുതിയ 2 നാനോമീറ്റർ (2nm) സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഡൈമെൻസിറ്റി 9600 പ്രോ പ്രോസസറാണ് ഫോണിന് കരുത്തുപകരുകയെന്നാണ് വിവരം.

വളരെ നേർത്ത ബെസലുകളോട് കൂടിയ 6.89 ഇഞ്ച് BOE LTPO OLED ഡിസ്‌പ്ലേയാണ് ഫോണിലുണ്ടാകുക. 2K റെസലൂഷൻ, 144Hz റിഫ്രഷ് റേറ്റ്, BT.2020 കളർ ഗാമറ്റ് സപ്പോർട്ട് എന്നിവയടങ്ങുന്ന ഡിസ്‌പ്ലേ മികച്ച ദൃശ്യാനുഭവം ഉറപ്പുനൽകുന്നു.

ഗൂഗിളിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 17 അടിസ്ഥാനമാക്കിയുള്ള ഒപ്പോയുടെ സ്വന്തം കളർ ഒ.എസ് 17 ഓപ്പറേറ്റിങ് സിസ്റ്റത്തിലായിരിക്കും ഫോണിന്റെ പ്രവർത്തനം. ഫോണിന്റെ രൂപകൽപ്പനയിൽ കമ്പനി വൻ മാറ്റങ്ങൾ വരുത്തുന്നുണ്ടെങ്കിലും അതിന്റെ കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

നിലവിൽ പുറത്തുവന്ന വിവരങ്ങളോട് ഒപ്പോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലാത്തതിനാൽ, വരും ദിവസങ്ങളിൽ മാത്രമേ ഫോണിന്റെ ലോഞ്ചിനെക്കുറിച്ചും കൃത്യമായ വിലയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.

X
Top