അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയില്‍ ഇടിവ്മൊബൈൽ നിരക്കുകൾ 15% വരെ വർധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്കേരളത്തിൽ വൻ നിക്ഷേപത്തിന് ടാറ്റ ഗ്രൂപ്പ്; ₹10,000 കോടിയുടെ കപ്പൽ നിർമാണ പദ്ധതി പരിഗണനയിൽപ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് കേരളത്തിലെ ചെറുകിട വ്യവസായികള്‍62,500 കോടിയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് അംഗീകാരം

എല്‍ജി റോബോട്ടിക്‌സ് ബിസിനസ് സെന്റര്‍ വരുന്നൂ

കൊച്ചി: റോബോട്ടിക്‌സ് രംഗത്തെ വാണിജ്യവത്കരണത്തിന് ആവശ്യമായ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ എല്‍ജി ഇലക്ട്രോണിക്‌സ് റോബോട്ടിക്‌സ് ബിസിനസ് സെന്റര്‍ സ്ഥാപിക്കുന്നു. ബിസിനസ് ഡെവലപ്മെന്റ്, സപ്ലൈ ചെയിന്‍, മാനുഫാക്ചറിംഗ് ഓപ്പറേഷന്‍സ് തുടങ്ങിയ പ്രധാന മികവുകളെ ഒന്നിപ്പിച്ചുകൊണ്ടാണ് റോബോട്ടിക്‌സ് ബിസിനസ് സെന്റര്‍ ഒരുക്കുന്നത്.

സിഇഒ ല്യു ജെ-ചിയോളിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ഈ പുതിയ സ്ഥാപനം പ്രവര്‍ത്തിക്കുക. ഭാവിയിലെ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ബിസിനസ് മേഖലയായി റോബോട്ടിക്‌സിനെ വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ബിസിനസ് സെന്റര്‍.

എല്‍ജിയുടെ ഓഫ്-സൈക്കിള്‍ ഓര്‍ഗനൈസേഷണല്‍ റീയലൈന്‍മെന്റിന്റെ ഭാഗമായിട്ടാണ് ഈ റോബോട്ടിക്‌സ് ബിസിനസ് സെന്റര്‍ രൂപീകരിക്കുന്നത്. കമ്പനിയുടെ വാര്‍ഷിക പുനഃസംഘടനയ്ക്ക് നാല് മാസം മുന്‍പ് തന്നെ ഈ മാറ്റം വരുത്തുന്നത് ഫിസിക്കല്‍ എഐ അടിസ്ഥാനമാക്കിയുള്ള റോബോട്ടിക്‌സ് മേഖലയ്ക്ക് എല്‍ജി എത്രത്തോളം പ്രാധാന്യം നല്‍കുന്നുണ്ട് എന്നതിന്റെ തെളിവാണ്.

ബിസിനസ് ഡെവലപ്മെന്റ്, സെയില്‍സ്, ഓപ്പറേഷന്‍സ് എന്നിവയെല്ലാം കവര്‍ ചെയ്യുന്ന ഒരു കംപ്ലീറ്റ് എന്‍ഡ്-ടു-എന്‍ഡ് ബിസിനസ് സ്ഥാപനമായിട്ടായിരിക്കും ബിസിനസ് സെന്റര്‍ പ്രവര്‍ത്തിക്കുക.

ഇതോടൊപ്പം ഒരു പ്രത്യേക ഡാറ്റാ ഫാക്ടറി ഓര്‍ഗനൈസേഷനും ഈ പുതിയ റോബോട്ടിക്‌സ് ബിസിനസ് സെന്ററിന് കീഴില്‍ ആരംഭിക്കും. ഡാറ്റാ ഫാക്ടറി മികവുകള്‍ നേരത്തെ തന്നെ സ്വന്തമാക്കാനും റോബോട്ടുകളുടെ ട്രെയിനിംഗ് കാര്യക്ഷമമാക്കാനും വേണ്ടിയാണ് ഈ നീക്കം.

ഇത് നെക്സ്റ്റ് ജനറേഷന്‍ റോബോട്ടിക്‌സ് രംഗത്ത് എല്‍ജിയുടെ മത്സരശേഷി കൂടുതല്‍ ശക്തമാക്കും. ഈ സെന്ററിലൂടെ ശേഖരിക്കുന്ന ഹൈ-ക്വാളിറ്റി ഓപ്പറേഷണല്‍ ഡാറ്റ എല്‍ജിയുടെ റോബോട്ട് ഫൗണ്ടേഷന്‍ മോഡല്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഉപയോഗിക്കും.

X
Top