സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

വിദേശ യാത്രയ്ക്ക് മുമ്പ് നികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണ്ടത് ആർക്കൊക്കെയെന്ന് വ്യക്തത വരുത്തി കേന്ദ്രം

വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ആദായനികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റ് (ഐടിസിസി) നിർബന്ധമാണെന്നുള്ള വ്യാജ വാർത്തകളെ തള്ളി കേന്ദ്രം. ഏതൊക്കെ വ്യവസ്ഥകളിലാണ് ഒരാൾക്ക് ഐടിസിസി സമർപ്പിക്കേണ്ടതെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ധനമന്ത്രാലയം പറയുന്നത് പ്രകാരം, എല്ലാ ഇന്ത്യൻ പൗരന്മാരും രാജ്യം വിടുന്നതിന് മുമ്പ് ഐടിസിസി നേടേണ്ട ആവശ്യമില്ല.

സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് പറയുന്നത് പ്രകാരം, വിദേശത്തേക്ക് യാത്ര ചെയ്യുന്ന എല്ലാവർക്കും നികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് 1961 ലെ ആദായനികുതി നിയമത്തിൻ്റെ 230-ാം വകുപ്പ് വ്യക്തമാക്കുന്നു.

2024 ജൂലൈ 23ലെ കേന്ദ്ര ബജറ്റിൽ ഇന്ത്യയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർ, രാജ്യം വിടുന്നതിന് മുമ്പ് എല്ലാ നികുതി കുടിശ്ശികയും തീർക്കുകയും ‘ക്ലിയറിംഗ് സർട്ടിഫിക്കറ്റ്’ നേടുകയും ചെയ്യണമെന്ന് ആവശ്യപ്പെടുന്നുണ്ട്.

എന്താണ് ടാക്സ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്?
ആദായനികുതി വകുപ്പ് നൽകുന്ന ഒരു സർട്ടിഫിക്കറ്റാണ് ടാക്സ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (ടിസിസി), അത് ഒരു വ്യക്തിക്കോ ബിസിനസ്സിനോ നികുതി കുടിശികയോ ബാധ്യതകളോ ഇല്ലെന്നും സൂചിപ്പിക്കുന്നു.

മാത്രമല്ല, നികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഒരു വ്യക്തി നികുതി ബാധ്യതകൾ നിറവേറ്റുകയും ഇന്ത്യയിലെ എല്ലാ നികുതി നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും ചെയ്യുന്നു എന്നതിൻ്റെ തെളിവാണ്.

ആദായ നികുതി നിയമത്തിലെ സെക്ഷൻ 230(1A) പ്രകാരം നികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റ്, താഴെപ്പറയുന്ന സാഹചര്യങ്ങളിൽ മാത്രം ഇന്ത്യയിൽ താമസിക്കുന്ന വ്യക്തികൾ നേടിയാൽ മതി

സാമ്പത്തിക ക്രമക്കേടുകൾ:
ഒരു വ്യക്തിക്കെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ ആരോപിക്കപ്പെടുകയും ആദായനികുതി നിയമമോ വെൽത്ത് ടാക്‌സ് നിയമമോ അനുസരിച്ചുള്ള കേസുകളുടെ അന്വേഷണത്തിൽ ഈ വ്യക്തിയുടെ സാന്നിധ്യം ആവശ്യമായി വരികയും ചെയ്യുന്ന സാഹചര്യത്തിൽ നികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടണം.

നികുതി കുടിശ്ശിക
10 ലക്ഷം രൂപയിൽ കൂടുതൽ നികുതി കുടിശ്ശികയുള്ള വ്യക്തി.
ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമ്മീഷണറുടെയോ ഇൻകം ടാക്സ് ചീഫ് കമ്മീഷണറുടെയോ അനുമതി ലഭിച്ചതിന് ശേഷം, അതിനുള്ള കാരണങ്ങൾ രേഖപ്പെടുത്തി മാത്രമേ ഒരു വ്യക്തിയോട് നികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ആവശ്യപ്പെടുകയുള്ളൂ.

X
Top