100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

ഇന്‍സൈഡര്‍ ട്രേഡിംഗ് കേസുകള്‍ റദ്ദാക്കി സെബി

ന്യൂഡല്‍ഹി: പ്രൈസ് സെന്‍സിറ്റീവ് വിവരങ്ങള്‍ (യുപിഎസ്‌ഐ) വാട്‌സ്ആപ്പ് വഴി പ്രചരിപ്പിക്കുന്നത് ഇന്‍സൈഡര്‍ ട്രേഡിംഗ് കൃത്യത്തില്‍ പെടില്ല. ആക്‌സിസ് ബാങ്ക് സാമ്പത്തിക ഫല വിവരങ്ങള്‍ ഇത്തരത്തില്‍ പ്രചരിപ്പിച്ചവരെ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)കുറ്റവിമുക്തരാക്കി. അമീഷ് അരവിന്ദ് മല്‍ബാരി, അരവിന്ദ് മല്‍ബാരി, അംരിഷ് സുരേഷ് വക്കീല്‍, ഫാനില്‍ മോട്ടിവാല, കുനാല്‍ രാമന്‍ ഖന്ന, ഗൗരവ് ഗിരീഷ് ദെദിയ, കൊട്ടക് ക്യാപിറ്റല്‍ പാര്‍ട്ണര്‍മാര്‍, ഹിംഗ്ലാജ് എന്റര്‍പ്രൈസ്, നിധി മെഹ്റ, ഭരത്കുമാര്‍ വി ബഗ്രേച്ച, മിത മഹേന്ദ്ര ഷാ, സീവേന്ദ്ര ഷാ, സീവേന്ദ്ര ഷാ, രോഹദാന്‍ എന്നിവരാണ് ഇന്‍സൈഡര്‍ ട്രേഡിംഗ് ആരോപണങ്ങളില്‍ നിന്ന് മോചിതരായത്.

ടിസിഎസ്, അള്‍ട്രാടെക് സിമന്റ് എന്നിവയുള്‍പ്പെടെ അര ഡസന്‍ കമ്പനികളുടെ പ്രസിദ്ധീകരിക്കാത്ത പ്രൈസ് സെന്‍സിറ്റീവ് വിവരങ്ങള്‍ (യുപിഎസ്‌ഐ) കഴിഞ്ഞവര്‍ഷം സമാന രീതിയില്‍ പ്രചരിപ്പിച്ചിരുന്നു. ആ കേസും സെബി തീര്‍പ്പാക്കി. ഇത് സംബന്ധിച്ച സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രിബ്യൂണല്‍ (എസ്എടി) നടപടി സുപ്രീം കോടതി ശരിവെച്ചു.

2021 മാര്‍ച്ചിലാണ് കേസ്എസ്എടി റദ്ദാക്കിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26 ന് സുപ്രീം കോടതി ഇത് ശരിവെച്ചു.

X
Top