Alt Image
തൊഴിലില്ലായ്മയ്ക്ക് പരിഹാരമായി മാനുഫാക്ചറിങ് മേഖലയ്ക്ക് പ്രാധാന്യം നൽകി ബജറ്റിൽ പദ്ധതികൾപ്രതിരോധ മന്ത്രാലയത്തിന് ബജറ്റിൽ അനുവദിച്ചത് 6,21,940 കോടികേന്ദ്ര ബജറ്റ് 2024: ഭൂപരിഷ്കരണ പ്രവർത്തനങ്ങൾ 3 വർഷത്തിനുള്ളിൽ പൂർത്തീകരിക്കുംകേന്ദ്ര ബജറ്റ് 2024: ഗോത്ര സമൂഹങ്ങൾക്കായി ‘പ്രധാൻ മന്ത്രി ജൻ ജാതിയ ഉന്നത് ഗ്രാം അഭിയാൻ’ ആരംഭിക്കുംകേന്ദ്ര ബജറ്റ് 2024: ബിസിനസ്സ് പരിഷ്‌കരണ പദ്ധതികളും ഡിജിറ്റലൈസേഷനും നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്ക് പ്രോത്സാഹനം

പൊതു തെരഞ്ഞെടുപ്പിന് മുൻപുള്ള കേന്ദ്രബജറ്റിൽ എന്തൊക്കെ പ്രതീക്ഷിക്കാം?

2024ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റ് 2024-25 വർഷത്തേക്കുള്ള ഇടക്കാല ബജറ്റ് ആയിരിക്കും.

2023 ജൂലൈ-സെപ്റ്റംബർ പാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 7.6 ശതമാനമായിരുന്നു. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ വളർച്ച 7.8 ശതമാനമായി വളർന്നു, ശക്തമായ ആഭ്യന്തര ഡിമാൻഡ് കാരണം ആഗോളതലത്തിൽ രാജ്യത്തിന്റെ കയറ്റുമതി മെച്ചപ്പെട്ടു.

ഉപഭോക്തൃ വില സൂചിക അനുസരിച്ചുള്ള ചില്ലറ പണപ്പെരുപ്പം, 2023 ഒക്ടോബറിലെ 4.87 ശതമാനത്തിൽ നിന്ന് നവംബറിൽ 5.55 ശതമാനമായി ഉയർന്നു, പക്ഷേ ഈ നിരക്ക് നിയന്ത്രണ വിധേയമാണ്. തെരഞ്ഞെടുപ്പിൽ ജനപ്രീതി പിടിച്ചുപറ്റുന്നതിനുള്ള നിർദേശങ്ങൾ പ്രഖ്യാപിക്കാനിത് സർക്കാരിന് അവസരം നൽകുന്നു.

നികുതി
നികുതിയിളവിൽ എന്തെങ്കിലും വർദ്ധനവ് ഉണ്ടാകാൻ സാധ്യതയില്ല. വ്യക്തിഗത ആദായനികുതി ഇളവ് നിലവിലെ 7 ലക്ഷം രൂപയിൽ നിന്ന് 7.5 ലക്ഷം രൂപയായി ഉയർത്തിയേക്കുമെന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, ജനുവരി 9-ന് ധനമന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

അതേ സമയം വിദേശത്തെ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിന് സ്രോതസില്‍ നിന്നും നികുതി പിരിക്കുന്നതിനുള്ള പരിധി 7 ലക്ഷം രൂപ വരെയായി ഉയര്‍ത്തിയേക്കുമെന്ന് സൂചനയുണ്ട്.

പ്രത്യക്ഷ നികുതിയിലെ വര്‍ധന
അടുത്ത ഒരു വര്‍ഷത്തേക്ക് പ്രത്യക്ഷ നികുതിയില്‍ 10.5 ശതമാനം വളര്‍ച്ചയാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. ദേശീയ വരുമാനം കൂടുന്നതിനനുസരിച്ച് കേന്ദ്രത്തിന്‍റെ നികുതി വരുമാനവും കൂടും. നടപ്പുസാമ്പത്തിക വര്‍ഷം 18.2 ലക്ഷം കോടി രൂപയുടെ പ്രത്യക്ഷ നികുതിയാണ് കേന്ദ്രം കണക്കാക്കുന്നത്.

റെയിൽവേ
ധനമന്ത്രി സീതാരാമന് റെയിൽവേയ്ക്ക് ഉയർന്ന മൂലധന വിഹിതം നീക്കിവച്ചേക്കും. മെച്ചപ്പെട്ട കണക്റ്റിവിറ്റി ലക്ഷ്യമാക്കി അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിന് സർക്കാർ മുൻഗണന നൽകുന്നുണ്ട്.

2023-24 ലെ കേന്ദ്ര ബജറ്റിൽ റെയിൽവേ മന്ത്രാലയത്തിന് 2.4 ലക്ഷം കോടി രൂപ അനുവദിച്ചിരുന്നു. നടപ്പു സാമ്പത്തിക വർഷം മൂലധന ചെലവുകൾക്കായി 1.85 ലക്ഷം കോടി രൂപ കൂടി വകയിരുത്തിയിട്ടുണ്ട്.

സുരക്ഷാ നടപടികൾക്കായി ഫണ്ട് അനുവദിക്കുക, പുതിയ ട്രെയിനുകൾ വാങ്ങുക,ട്രെയിനുകൾ കൃത്യസമയത്ത് എത്തിച്ചേരുന്ന തരത്തിലുള്ള അടിസ്ഥാന സൌകര്യം ഒരുക്കുക എന്നിവയ്ക്കായിരിക്കും ബജറ്റിൽ പ്രാധാന്യം നൽകുന്നത്.

കാർഷിക മേഖല
കഴിഞ്ഞ 10 വർഷത്തിനിടയിൽ, കാർഷിക മേഖലയ്ക്കുള്ള ബജറ്റ് വിഹിതം അഞ്ചിരട്ടിയായി ഉയർന്നു, 2015 സാമ്പത്തിക വർഷത്തിലെ 22,652 കോടി രൂപ രൂപയിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 1.15 ലക്ഷം കോടി രൂപയായി വിഹിതം വർധിച്ചു.

2024ലെ ബജറ്റിലും ഇതേ നയം തുടരും. ഭൂവുടമകളായ കർഷകർക്കുള്ള വാർഷിക വിഹിതം 12,000 രൂപയായി ഇരട്ടിയാക്കാൻ സർക്കാർ പദ്ധതിയിടുന്നതായി സൂചനയുണ്ട് . ഇതുവഴി സർക്കാരിന് 12,000 കോടി രൂപ അധിക ചിലവ് വരുമെങ്കിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്ക്കരിക്കുന്നത്.

ഹരിത ഊർജം
ഊർജ മേഖല, പ്രത്യേകിച്ച് ഹരിതവും സുസ്ഥിരവുമായ ഊർജ ഉൽപാദനം മെച്ചപ്പെടുത്തുന്നതിന് നിർദേശമുണ്ടായേക്കാം. എന്നാൽ വരുന്ന ബജറ്റിൽ പൊതുമേഖലാ എണ്ണ കമ്പനികൾക്കുള്ള വിഹിതം കുറവായിരിക്കും.

കയറ്റുമതി
2030 ഓടെ 2 ട്രില്യൺ ഡോളർ കയറ്റുമതി ലക്ഷ്യം കൈവരിക്കുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ജനുവരി 6ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു.

ഇടക്കാല ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും, ഇറക്കുമതി തീരുവ കുറയ്ക്കുന്നതിന് സാധ്യത ഉണ്ട്.

X
Top