ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

61,000 മെട്രിക് ടൺ എൽഎസ്‌എഡബ്ല്യു പൈപ്പുകളുടെ വിതരണത്തിന് വെൽസ്‌പൺ കോർപ്പറേഷന് കരാർ

അഹമ്മദാബാദ്: വെൽസ്പൺ കോർപ്പറേഷൻ ലിമിറ്റഡ് (WCL) മിഡിൽ ഈസ്റ്റിൽ 61,000 മെട്രിക് ടൺ (MT) LSAW പൈപ്പുകളും ബെൻഡുകളും വിതരണം ചെയ്യുന്നതിനുള്ള കരാർ എറ്റെടുത്തു.

ഗുജറാത്തിലെ അൻജാറിൽ സ്ഥിതി ചെയ്യുന്ന പ്ലാന്റിൽ നിന്ന് ലോങ്‌റ്റിട്യൂഡിനലി ആർക്ക് വെൽഡിംഗ് (എൽഎസ്എഡബ്ല്യു) പൈപ്പുകളും ബെൻഡുകളും കമ്പനി വിതരണം ചെയ്യുമെന്ന് ഡബ്ല്യുസിഎൽ പ്രസ്താവനയിൽ പറഞ്ഞു.

“വെൽസ്പൺ കോർപ്പറേഷൻ മിഡിൽ ഈസ്റ്റിലേക്ക് 61,000 മെട്രിക് ടൺ പൈപ്പുകളും ബെൻഡുകളും വിതരണം ചെയ്യുന്നതിനുള്ള കരാർ നേടി, ഇത് ഓഫ്‌ഷോർ ഉൽപാദനത്തിനും വാതക ഗതാഗതത്തിനും ഉപയോഗിക്കും.

മേൽപ്പറഞ്ഞ ഓർഡർ ലഭിച്ചതോടെ, 2023 ഓഗസ്റ്റ് 4ലെ അവസാന പ്രഖ്യാപനം മുതൽ, വെൽസ്പൺ കോർപ്പറേഷന് ഏകദേശം 1,91,000 MT ലൈൻ പൈപ്പുകളുടെ മൊത്തം ഓർഡറുകൾ ലഭിച്ചു.

വെൽസ്പൺ കോർപ്പറേഷൻ ലിമിറ്റഡ് (WCL) ആഗോളതലത്തിൽ വലിയ വ്യാസമുള്ള പൈപ്പുകളുടെ ഏറ്റവും വലിയ നിർമ്മാതാക്കളിൽ ഒന്നാണ്.

സ്റ്റീൽ ബില്ലറ്റുകൾ, ടിഎംടി (തെർമോ-മെക്കാനിക്കൽ ട്രീറ്റ്‌മെന്റ്) റീബാറുകൾ, ഡിഐ (ഡക്‌ടൈൽ അയേൺ) പൈപ്പുകൾ, സ്റ്റെയിൻലെസ് സ്റ്റീൽ പൈപ്പുകൾ, ട്യൂബുകൾ, ബാറുകൾ എന്നിവയും കമ്പനി നിർമ്മിക്കുന്നുണ്ട്.

X
Top