Alt Image
6.8 ശതമാനം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് നിർദേശങ്ങളുമായി ഐഎംഎഫ്; ഉല്‍പ്പാദനക്ഷമതാ വളര്‍ച്ച വര്‍ധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ശക്തിപ്പെടുത്തുകയും വേണം ◆ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോഡ് നിരക്കിൽ ◆ ചില്ലറ പണപ്പെരുപ്പം രണ്ടു വർഷത്തെ ഉയർന്ന നിരക്കിൽ ◆ ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ ◆ രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട് ◆

ഏഴായിരത്തോളം 4ജി ടവറുകൾ സ്ഥാപിച്ച് ബിഎസ്എൻഎൽ

തിരുവനന്തപുരം: ബിഎസ്എൻഎൽ കേരള സർക്കിൾ സംസ്ഥാനത്തുടനീളം 6,979 തദ്ദേശീയ 4ജി ടവറുകൾ സ്ഥാപിച്ചു. ഇതുവഴി കേരളത്തിലെ എല്ലാ കോണുകളിലും ഉയർന്ന നിലവാരമുള്ള ഡേറ്റയും വോയ്സ് സേവനങ്ങളും ലഭ്യമാകും.

പൂർണമായി ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത 4 ജി സാങ്കേതികവിദ്യയാണ് ഈ പദ്ധതിക്കായി ഉപയോഗിച്ചിരിക്കുന്നത്.

സി-ഡോട്ട് , ടിസിഎസ് എന്നിവയുടെ സഹകരണത്തോടെ ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായാണ് ഈ തദ്ദേശീയ 4ജി ശൃംഖല നിർമിച്ചിരിക്കുന്നതെന്ന് കേരള സർക്കിൾ േമധാവി ആർ.സജികുമാർ അറിയിച്ചു. സംസ്ഥാനത്തെ ദുർഘടമായ 322 വിദൂര പ്രദേശങ്ങളിൽ പ്രത്യേക കവറേജ് ലഭ്യമാക്കി.

ഡിജിറ്റൽ മാപ്പിൽ ഇതുവരെ ഉൾപ്പെടാതിരുന്ന ഗോത്രവർഗ മേഖലകൾ, മലയോര പ്രദേശങ്ങൾ, അതിർത്തി ഗ്രാമങ്ങൾ എന്നിവിടങ്ങളിൽ ഇനിമുതൽ തടസ്സമില്ലാത്ത ഇന്റർനെറ്റ് സേവനം ലഭ്യമാകും.

ഈ മാറ്റത്തോടെ ബിഎസ്എൻഎൽ 4ജി നെറ്റ്‌വർക്കിലെ ഡേറ്റ ഉപയോഗത്തിൽ 10 മടങ്ങിലധികം വർധനയുണ്ടായതായും അധികൃതർ പറഞ്ഞു.

X
Top