ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടിക്രൂഡ്‌ ഓയില്‍ വില വര്‍ധന തുടരുന്നത്‌ വിപണിയെ സമ്മര്‍ദത്തിലാഴ്‌ത്തുംദേശീയപാതകളിലെ കുഴിയടയ്ക്കാൻ സംവിധാനം: പ്രത്യേകനയം രൂപവത്കരിക്കാൻ കേന്ദ്രസർക്കാർഇന്ത്യയുടെ വിദേശ കടം ഉയർന്നുപശ്ചാത്യലോകം നിശ്ചയിച്ച വില പരിധിയും മറികടന്ന് റഷ്യ – ഇന്ത്യ ക്രൂഡ‍ോയിൽ വ്യാപാരം

മിഷിഗണ്‍ എഞ്ചിനീയേഴ്‌സിന്റെ 50.10 ശതമാനം ഓഹരി വെല്‍സ്പണ്‍ എന്റര്‍പ്രൈസസ് സ്വന്തമാക്കി

ന്യൂഡല്‍ഹി:  മിഷിഗണ്‍ എഞ്ചിനീയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (എംഇപിഎല്‍) 50.10 ശതമാനം ഓഹരി വെല്‍സ്പണ്‍ വേള്‍ഡിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് വിഭാഗമായ വെല്‍സ്പണ്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് (ഡബ്ല്യുഇഎല്‍) 137.07 കോടി രൂപയ്ക്ക് സ്വന്തമാക്കി. എംഇപിഎല്‍ ഇപ്പോള്‍ ഡബ്ല്യുഇഎല്ലിന്റെ അനുബന്ധ സ്ഥാപനമാണ്.നഗര ജല ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗത്തിലെ ഇപിസി കമ്പനിയാണ് എംഇപിഎല്‍.

വാട്ടര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ബിസിനസ്സ് വിപുലീകരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഏറ്റെടുക്കല്‍.  കൂടാതെ ഉയര്‍ന്ന മാര്‍ജിന്‍, ഉയര്‍ന്ന വളര്‍ച്ചാ വാട്ടര്‍, ടണലിംഗ് സൊല്യൂഷന്‍സ് വിഭാഗത്തിലേക്ക് കമ്പനിയ്ക്ക്പ്രവേശനം ലഭിക്കും. ഇത് മൊത്തത്തിലുള്ള ബിസിനസ്സ് പോര്‍ട്ട്‌ഫോളിയോയെ ശക്തിപ്പെടുത്തും.

6,000 കോടിയിലധികം രൂപയുടെ ജല സംസ്‌ക്കരണ ഓര്‍ഡര്‍ കഴിഞ്ഞകുറച്ച് വര്‍ഷങ്ങളില്‍ വെല്‍സ്പണ്‍ നേടിയിട്ടുണ്ട്. ജല്‍ ജീവന്‍ മിഷനു കീഴിലുള്ള യുപി  ഗ്രാമീണ ജലവിതരണ പദ്ധതി, മുംബൈയിലെ ധാരാവിയില്‍ 418 എംഎല്‍ഡി വേസ്റ്റ് വാട്ടര്‍ ട്രീറ്റ്‌മെന്റ് ഫെസിലിറ്റി (ഡബ്ല്യുഡബ്ല്യുടിഎഫ്) എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

X
Top