ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

വാള്‍സ്ട്രീറ്റ് സൂചികകള്‍ നേട്ടത്തില്‍

ന്യൂയോര്‍ക്ക്: വെള്ളിയാഴ്ചയിലെ തകര്‍ച്ചയ്ക്ക് ശേഷം നേരിയ നേട്ടത്തില്‍ വാള്‍സ്ട്രീറ്റ് സൂചികകള്‍ ആഴ്ച ആരംഭിച്ചു. ആമസോണിന്റെയും മറ്റ് മെഗാ ക്യാപ്പ് ഓഹരികളുടെയും മികച്ച പ്രകടനമാണ് വിപണിയ്ക്ക് തുണയായത്. അതേസമയം ഉയരുന്ന പണപ്പെരുപ്പവും ആസന്നമായ പലിശനിരക്ക് വര്‍ധവും ആശങ്ക പരത്തി.
ഡൗജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് 16.08 പോയിന്റ് അഥവാ 0.05 ശതമാനം ഉയര്‍ന്ന് 32,915.78 ലും എസ്ആന്റ്പി 12.89 പോയിന്റ് അഥവാ 0.31 ശതമാനം ഉയര്‍ന്ന് 4121.43 ലും നസ്ദാഖ് കോമ്പസിറ്റ് 48.64 പോയിന്റ് അഥവാ 0.4 ശതമാനം ഉയര്‍ന്ന് 12,061.37 ലും വ്യാപാരം അവസാനിപ്പിച്ചു. ഓഹരിവിഭജനം പ്രഖ്യാപിച്ച ശേഷം ആമസോണ്‍ 2 ശതമാനം ഉയര്‍ച്ച വരിച്ചത് എസ്ആന്റ്പി, നസ്ദാഖ് എന്നിവയെ സഹായിച്ചു. ആപ്പിള്‍ ഇന്‍കോര്‍പ്പറേഷന്‍ അരശതമാനം നേട്ടം കൈവരിച്ചപ്പോള്‍ ട്വിറ്റര്‍ 1.5 ശതമാനം താഴെ പോയി.
ദിഡി ഗ്ലോബല്‍ ഇന്‍കോര്‍പ്പറേഷനുള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്കെതിരായ അന്വേഷണം പിന്‍വലിച്ചതിനെ തുടര്‍ന്ന് വാള്‍സ്ട്രീറ്റില്‍ ലിസ്റ്റ് ചെയ്ത ചൈനീസ് ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി.
അവശ്യവസ്തുക്കളല്ലാത്ത ഉപഭോക്തൃ ഉത്പന്നമേഖല, ആശയവിനിമയ രംഗങ്ങളിലെ ഓഹരികളാണ് ഉയര്‍ന്ന നേട്ടം കൈവരിച്ചത്. പണപ്പെരുപ്പം വര്‍ധിച്ചതിനെ തുടര്‍ന്ന് യു.എസ് ട്രഷറിയീല്‍ഡുകളും തിങ്കളാഴ്ച ഉയര്‍ന്നു.

X
Top