കേന്ദ്രത്തിന്റെ പ്രത്യക്ഷ നികുതി വരുമാനത്തിൽ 16.15% കുതിപ്പ്രാജ്യത്ത് ഭവന ആവശ്യകത ശക്തമെന്ന് ക്രെഡായ്5000 കോടി കവിഞ്ഞ് രജിസ്ട്രേഷൻ വകുപ്പിൻ്റെ വരുമാനംസാമ്പത്തിക വർഷാവസാനത്തെ ഭാരിച്ച ചെലവുകൾ: പണം കണ്ടെത്താൻ തിരക്കിട്ട നീക്കങ്ങളുമായി ധനവകുപ്പ്പഞ്ചസാര ഉത്പാദനം കുത്തനെ ഇടിയുന്നു

വോഡഫോൺ ഐഡിയയുടെ മൂന്നാം പാദ നഷ്ടം 6,609 കോടിയായി കുറഞ്ഞു

ബെംഗളൂരു: ഒക്ടോബർ – ഡിസംബർ പാദത്തിൽ ടെലികോം ഓപ്പറേറ്ററായ വോഡഫോൺ ഐഡിയയുടെ നഷ്ടം മുൻ പാദത്തിലെ 6,985 കോടി രൂപയിൽ നിന്ന് 6,609 കോടി രൂപയായി കുറഞ്ഞതായി റിപ്പോർട്ട്.

ഈ പാദത്തിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 11,117.3 കോടി രൂപയാണ്. ഇത് കഴിഞ്ഞ വർഷത്തെക്കാൾ 4 ശതമാനം കൂടുതലാണ്.

എല്ലാ ടെലികോംകളുടെയും പ്രധാന മെട്രിക്സായ ഉപഭോക്തൃ ARPU (ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം) ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 173 രൂപയായി ഉയർന്നു.

ജൂലൈ-സെപ്റ്റംബർ കാലയളവിൽ ഇത് 166 രൂപയായിരുന്നു.

X
Top