കേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞുപാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റി മുന്നോട്ട്റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് പണം ഒഴുകുന്നു

4ജി, 5ജി നെറ്റ്വര്‍ക്കിങിനായി സാംസങ്ങുമായി ചര്‍ച്ച നടത്തി വോഡഫോണ്‍ ഐഡിയ

മുംബൈ: സാംസങ്ങില്‍ നിന്നുള്ള വെര്‍ച്വല്‍ റേഡിയോ ആക്സസ് നെറ്റ്വര്‍ക്ക് സൊല്യൂഷനുകള്‍ ഉപയോഗിച്ച് മൂന്ന് നെറ്റ്വര്‍ക്ക് സര്‍ക്കിളുകളില്‍ 5ജി ട്രയല്‍ നടത്തിയതായി വോഡഫോണ്‍ ഐഡിയ അറിയിച്ചു.

നിലവിലുള്ള 4ജി നെറ്റ്വര്‍ക്കുകള്‍ വിപുലീകരിക്കാനും 5ജി അവതരിപ്പിക്കാനും ലക്ഷ്യമിട്ട് കഴിഞ്ഞ 12-18 മാസങ്ങളായി സാംസങുമായി സജീവ ചര്‍ച്ചയിലാണെന്ന് വിഐ പറഞ്ഞു.

രണ്ട് കമ്പനികളും ചെന്നൈയില്‍ നെറ്റ്വര്‍ക്ക് ട്രയല്‍ നടത്തി. കര്‍ണാടക, ബീഹാര്‍ സര്‍ക്കിളുകളിലെ നെറ്റ്വര്‍ക്കുകള്‍ക്കായി സാംസങ്ങില്‍ നിന്നുള്ള ടെലികോം ഇന്‍ഫ്രാസ്ട്രക്ചറും വിഐ വിന്യസിച്ചിട്ടുണ്ട്.

2022ലെ ലേലത്തില്‍ മൂന്ന് സര്‍ക്കിളുകളില്‍ നോണ്‍-സ്റ്റാന്‍ഡലോണ്‍ ആര്‍ക്കിടെക്ചര്‍ ഉപയോഗിച്ച് വാങ്ങിയ 5ജി സ്‌പെക്ട്രത്തിനായുള്ള മിനിമം റോള്‍-ഔട്ട് ബാധ്യതകള്‍ നിറവേറ്റുന്നു.

എതിരാളികളായ എയര്‍ടെല്ലും ജിയോയും പാന്‍-ഇന്ത്യ റോള്‍ഔട്ട് പൂര്‍ത്തിയാക്കുന്നതിന്റെ വക്കിലാണ്. എന്നാല്‍ വിഐ ഇതുവരെ 5ജി നെറ്റ്വര്‍ക്കുകള്‍ പുറത്തിറക്കിയിട്ടില്ല.

X
Top