100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

വൈറ്റല്‍ കെംടെക് ഐപിഒ ഇന്ന്, 64.64 കോടി രൂപ സമാഹരിക്കും

മുംബൈ: 64.64 കോടി രൂപ സമാഹരിക്കാനുദ്ദശിച്ചുള്ള വൈറ്റല്‍ കെംടെക് പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) തിങ്കളാഴ്ച ആരംഭിച്ചു. എന്‍എസ്ഇ എമേര്‍ജിംഗിലാണ് ഓഹരി ലിസ്റ്റ് ചെയ്യുക.

ഫോസ്ഫറസ് ഡെറിവേറ്റീവ് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയാണ് 2013 ല്‍ സ്ഥാപിതമായ വൈറ്റല്‍. ജിഐഡിസി ഏരിയ, പിസിപിഐആര്‍ മേഖലയിലെ ദഹേജ് ഏരിയ, അഹമ്മദാബാദിലെ സാനന്ദ് ജില്ലയില്‍ ജിഐഡിസി ഏരിയ എന്നിവിടങ്ങളില്‍ നിര്‍മ്മാണ സൗകര്യങ്ങളുണ്ട്.

നവംബര്‍ 3 വരെ നീളുന്ന ഐപിഒയില്‍ 10 രൂപമുഖവിലയുള്ള 64,00,000 ഓഹരികള്‍ ഇഷ്യു ചെയ്യപ്പെടും. 95-101 രൂപയാണ് ഐപിഒ വില.1200 ഓഹരികളുടെ സ്ലോട്ടുകളയാണ് സ്‌റ്റോക്ക് അനുവദിക്കുക.

2021-22സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 57.87 കോടി രൂപ അറ്റാദായം നേടി. 2023 ഏപ്രില്‍ മാസത്തെ അറ്റാദായം 1.35 കോടി രൂപയാണ്. ബീലൈന്‍ ക്യാപിറ്റല്‍ അഡൈ്വസേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്‌ ലീഡ് മാനേജരാകുന്നു.

സ്‌കൈലൈന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാര്‍.

X
Top