Alt Image
വിദേശ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായി കൊച്ചി ◆ തൃശൂരിൽ വരുന്നത് ‘സിയാൽ’ മാതൃകയിലുള്ള സ്വർണാഭരണ പാർക്ക്; പ്രവാസിക്കും ഓഹരിയെടുക്കാം, 25,000 പേർക്ക് തൊഴിൽ ◆ കാർഗോ നീക്കത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിന് റെക്കോർഡ് നേട്ടം ◆ സേവന മേഖലയില്‍ നാല് മാസത്തെ ഏറ്റവും വേഗതയേറിയ വളര്‍ച്ച ◆ ചരക്ക് കയറ്റുമതിയിൽ പുതുചരിത്രമെഴുതി ഇന്ത്യ ◆

മികച്ച ഒന്നാംപാദ ഫലങ്ങള്‍; 52 ആഴ്ച ഉയരം കുറിച്ച് വീനസ് പൈപ്പ്‌സ് ആന്റ് ട്യൂബ്‌സ് ഓഹരി

ന്യൂഡല്‍ഹി: മികച്ച ഒന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് വീനസ് പൈപ്പ്‌സ് ആന്റ് ട്യൂബ്‌സ് ഓഹരി ഉയര്‍ന്നു. 3.57 ശതമാനം നേട്ടത്തില്‍ 1289 രൂപയിലായിരുന്നു ക്ലോസിംഗ്.

ഒന്നാം പാദത്തില്‍ 17.4 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 91.2 ശതമാനം അധികം. വരുമാനം 58.1 ശതമാനമുയര്‍ന്ന് 179.6 കോടി രൂപയായപ്പോള്‍ ഇബിറ്റ 40 ബേസിസ് പോയിന്റ് കൂടി 15.8 ശതമാനം.

സീംലെസ് പൈപ്പ് വില്‍പനയിലൂടെ  116.9 കോടി രൂപയും വെല്‍ഡഡ് പൈപ്പ് വില്‍പനയിലൂടെ 60.8 കോടി രൂപയും ലഭ്യമായി . മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യഥാക്രമം 149 ശതമാനവും ഒരു ശതമാനവും ഉയര്‍ച്ച. കമ്പനി ഓഹരി നടപ്പ് വര്‍ഷത്തില്‍ ഇതുവരെ 78.96 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്.

X
Top