ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗില്‍ വന്‍ ഇടിവ്

ബെംഗളൂരു: ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ തിരിച്ചടിയായി വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗില്‍ വന്‍ ഇടിവ്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ജനവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ടിംഗില്‍ 71.5 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്.

ഡേറ്റ അനലിറ്റിക്സ് കണ്‍സള്‍ട്ടിംഗ് കമ്പനിയായ ഗ്ലോബല്‍ ഡേറ്റയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗ് 17.1 (1.41 ലക്ഷം കോടി രൂപ) ബില്യണ്‍ ഡോളറായിരുന്നു.

ഈ വര്‍ഷമിത് വെറും 4.9 ബില്യണ്‍ ഡോളര്‍ (40,000 കോടി രൂപ) മാത്രമാണ്. കഴിഞ്ഞ വര്‍ഷം 1266 സ്റ്റാര്‍ട്ടപ്പുകളിലേക്ക് നിക്ഷേപം വന്നെങ്കില്‍ ഇത്തവണ അത് 734 എണ്ണം മാത്രമാണ്. കുറവ് 42 ശതമാനം.

സാമ്പത്തിക വെല്ലുവിളികളും ആഗോള രാഷ്ട്രീയ സാഹചര്യങ്ങളുമെല്ലാം വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗിന് വിഘാതമാവുകയാണെന്ന് ഗ്ലോബല്‍ ഡേറ്റ അഭിപ്രായപ്പെട്ടു.

സ്റ്റാര്‍ട്ടപ്പുകളുടെ മൂല്യനിര്‍ണയത്തില്‍ നിക്ഷേപകര്‍ പുലര്‍ത്തുന്ന അതീവ ജാഗ്രത നിക്ഷേപങ്ങളുടെ വരവിനെ ബാധിച്ചിട്ടുണ്ടെന്നും ഏജന്‍സി പറയുന്നു. ഇത് ഇന്ത്യയിലെ സാഹചര്യം മാത്രമല്ല ആഗോള തലത്തില്‍ തന്നെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗില്‍ കുറവുണ്ടെന്നും ഗ്ലോബല്‍ ഡേറ്റ ചൂണ്ടിക്കാട്ടി.

ഈ വര്‍ഷം ആഗോള തലത്തില്‍ നടന്ന വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗില്‍ 5.3 ശതമാനം മാത്രമാണ് ഇന്ത്യയിലേക്കെത്തിയത്. നിക്ഷേപത്തിന്‍റെ മൂല്യം കണക്കാക്കിയാല്‍ 3.1 ശതമാനം തുക മാത്രമാണ് രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിച്ചത്. ഇതില്‍ ഫിസിക്സ് വാലാക്ക് ലഭിച്ച 250 ദശലക്ഷം ഡോളറിന്‍റെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗ് ആണ് ഏറ്റവും കൂടുതല്‍.

സെപ്റ്റോ, ഫോണ്‍ പേ എന്നിവയ്ക്ക് 200 ദശലക്ഷം ഡോളര്‍ വീതം വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗ് ലഭിച്ചു.

X
Top