ഇന്ത്യയ്ക്കായി 5 വൻ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ◆ നിരക്ക് വർധന തുടരുമെന്ന സൂചനയുമായി റിസർവ് ബാങ്ക് ◆ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക് ◆ ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ വഴിമുട്ടുന്നു; വിട്ടുവീഴ്ചകൾ ദുഷ്‌കരമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ◆ പശ്ചിമേഷ്യൻ പ്രതിസന്ധി: കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ വിമാനക്കമ്പനികൾ; കേന്ദ്രത്തിന്റെ അടിയന്തര സഹായം തേടി എഫ്ഐഎ ◆

വീഗാലാൻഡ് ഡെവലപ്പേഴ്സ് വരുമാനത്തിൽ 79 ശതമാനം വർധന

കൊച്ചി: പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരായ വീഗാലാൻഡ് ഡെവലപ്പേഴ്സ് ലിമിറ്റഡ്, 2026 ജൂൺ 30ന് അവസാനിച്ച പാദത്തിലെ ഓഡിറ്റ് ചെയ്യാത്ത സാമ്പത്തികഫലങ്ങൾ പ്രഖ്യാപിച്ചു.

മികച്ച വിൽപനവളർച്ചയുടെയും പ്രോജക്ടുകളുടെ മികച്ച പുരോഗതിയുടെയും പിൻബലത്തിൽ കമ്പനിയുടെ പ്രവർത്തനവരുമാനം വാർഷികാടിസ്ഥാനത്തിൽ 79 ശതമാനം വർധിച്ചു.
കമ്പനിയുടെ മൊത്ത ലാഭ മാർജിൻ 28 ശതമാനമായി.

ഈ പാദത്തിൽ കമ്പനി കൊച്ചിയിൽ വീഗാലാൻഡ് അമോറ എന്ന പുതിയ പ്രോജക്ട് ആരംഭിച്ചതോടെ നിലവിലുള്ള പ്രോജക്ടുകളുടെ പോർട്ട്ഫോളിയോയിലേക്ക് 1.59 ലക്ഷം ചതുരശ്രയടി കൂടി കൂട്ടിച്ചേർക്കപ്പെട്ടു.

2026 ജൂൺ 30ന് അവസാനിച്ച പാദത്തിൽ മികച്ച വിൽപനയും പ്രോജക്ടുകളുടെ മികച്ച നിർവഹണവും പ്രകടമായതായി എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.

ഭാവിയിലും കേരളത്തിലെ റസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് വിപണിയെക്കുറിച്ച് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും സാന്നിധ്യം കൂടുതൽ വിപുലീകരിക്കാനുള്ള പ്രവർത്തനങ്ങളിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

X
Top