റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

റെക്കോര്‍ഡ് നേട്ടവുമായി വേദാന്ത

കൊച്ചി: വേദാന്ത ലിമിറ്റഡ് 2026 മാര്‍ച്ച് 31-ന് അവസാനിച്ച നാലാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 89 ശതമാനം വര്‍ദ്ധിച്ച് 9352 കോടി രൂപയായി ഉയര്‍ന്നു.

സാമ്പത്തിക വര്‍ഷത്തെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 22 ശതമാനം വര്‍ദ്ധനവോടെ 25,096 കോടി രൂപയെന്ന സര്‍വ്വകാല റെക്കോര്‍ഡിലെത്തി.

വാര്‍ഷിക വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 15 ശതമാനം വര്‍ദ്ധിച്ച് 1,74,075 കോടി രൂപയായും, നാലാം പാദ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 29 ശതമാനം വര്‍ദ്ധിച്ച് 51,524 കോടി രൂപയായും ഉയര്‍ന്നു.

എബിറ്റ വാര്‍ഷികാടിസ്ഥാനത്തില്‍ 29 ശതമാനം വര്‍ദ്ധനവോടെ 55,976 കോടി രൂപയായി. നാലാം പാദത്തില്‍ ഇത് 59 ശതമാനം വര്‍ദ്ധിച്ച് 18,447 കോടി രൂപയിലെത്തി.

കമ്പനിയുടെ നെറ്റ് ഡെബ്റ്റ്-ടു-എബിറ്റ അനുപാതം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 1.22 മടങ്ങില്‍ നിന്ന് 0.95 മടങ്ങായി മെച്ചപ്പെട്ടു. ഇത് കഴിഞ്ഞ 14 പാദങ്ങളിലെ ഏറ്റവും മികച്ച നിലയാണ്.

ഓഹരി ഉടമകള്‍ക്ക് പ്രതി ഓഹരിയ്ക്ക് 34 രൂപ വീതം ഡിവിഡന്‍റ് നല്‍കി. മൊത്തം ഷെയര്‍ഹോള്‍ഡര്‍ റിട്ടേണ്‍ 48.6 ശതമാനമാണ്.

X
Top