സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

വന്ദേഭാരത് 8 മാസത്തിനുള്ളിൽ കൂടുതൽ വേഗതയിൽ ഓടും; തിരുവനന്തപുരം-കാസർഗോഡ് റൂട്ടിൽ വളവുകൾ നിവർത്താൻ കരാർ നൽകി റെയിൽവെ

തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസ് എതാനും മാസങ്ങൾക്കുള്ളിൽ കൂടുതൽ വേഗത കൈവരിക്കും. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള വളവുകൾ നികത്താൻ റെയിൽവെ കരാർ നൽകിയിട്ടുണ്ട്.

എട്ടു മാസത്തിനുള്ളിൽ സാധ്യമായ വളവുകളെല്ലാം നികത്താനാണ് ശ്രമം. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള 336 വളവുകൾ നികത്തിയെങ്കിൽ മാത്രമേ വന്ദേഭാരതിന് കൂടുതൽ വേഗത കൈവരിക്കാൻ സാധിക്കൂ.

നിലവിൽ തിരുവനന്തപുരത്തു നിന്ന് കോട്ടയം വഴി എറണാകുളം വരെ 70 കിലോമീറ്റർ, ആലപ്പുഴ വഴി 80 കിലോമീറ്റർ, എറണാകുളം-ഷൊർണൂർ 70 കിലോമീറ്റർ എന്നിങ്ങനെയാണ് വന്ദേഭാരതിന്റെ വേഗത.

160 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനാവുന്ന ട്രെയിൻ, പകുതിയിൽ താഴെ വേഗതയിലാണ് ഈ റൂട്ടുകളിൽ സഞ്ചരിക്കുന്നത്. എന്നാൽ ഷൊർണൂരിൽ നിന്ന് കാസർഗോഡേക്ക് 110 കിലോമീറ്റർ വരെ വേഗമാർജ്ജിക്കുന്നുണ്ട്.

ഈ സാഹചര്യത്തിലും വന്ദേഭാരത് ട്രെയിനുകൾക്ക് വലിയ ഡിമാൻഡാണുള്ളത്. കേരളത്തിന് അനുവദിച്ച ആലപ്പുഴു വഴിയുള്ള തിരുവനന്തപുരം-കാസർഗോഡ് രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യ റെഗുലർ സർവീസും വൻ വിജയമായിരുന്നു.

ഔദ്യോഗിക വിവരങ്ങൾ പ്രകാരം ഈ സർവീസിൽ കൂടുതൽ യാത്രക്കാരും (409) കയറിയത് തിരുവനന്തപുരത്തു നിന്നാണ്. കോഴിക്കോട് സ്റ്റേഷനിലാണ് കൂടുതൽ ആളുകൾ (219) ഇറങ്ങിയത്. അവസാന നിമിഷമാണ് ഈ ട്രെയിനിന് തിരൂരിൽ സ്റ്റോപ് അനുവദിച്ചത്.

വൈകുന്നേരം 4.05ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ തിരക്കു കൂടുതലുള്ള സമയത്താണ് സർവീസ് നടത്തുന്നത് എന്നതും യാത്രക്കാർക്ക് സൗകര്യപ്രദമാകുമെന്ന് വിലയിരുത്തലുണ്ട്.

നിലവിൽ ടെൻഡർ നൽകിയിട്ടുള്ള വളവ് നിവർത്തുന്ന പണി പൂർത്തിയാകുന്നതോടെ, തിരുവനന്തപുരത്തു നിന്ന് എറണാകുളം വരെ 110 കിലോമീറ്റർ വേഗമാർജ്ജിക്കാൻ സാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

എറണാകുളത്തു നിന്ന് ഷൊർണൂർ വരെ 90 കിലോമീറ്റർ, ഷൊർണൂർ-കാസർഗോഡ് 130 കിലോമീറ്റർ എന്നിങ്ങനെ വേഗത വർധിക്കും. ഇതനുസരിച്ച് റെയിൽവെ ടൈംടേബിൾ പരിഷ്ക്കരിക്കും.

തിരുവനന്തപുരം മുതൽ എറണാകുളം വരെ മാത്രം 86 വളവുകൾ നിവർത്തേണ്ടതായുണ്ട്. ഈ വളവ് നിവർത്തലിന് ഭൂമി ഏറ്റെടുക്കേണ്ട ആവശ്യമോ, മറ്റ് അനുമതികളോ വേണ്ടി വരുന്നില്ല.

ഇത് പൂർത്തിയായിക്കഴിഞ്ഞാൽ ഭൂമി ഏറ്റെടുത്തു ചെയ്യേണ്ട വളവു നിവർത്തലുകൾ‌ കൂടി നടപ്പാക്കേണ്ടതായിട്ടുണ്ട്.

ഇതും പൂർ‌ത്തിയാകുന്നതോടെ തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് ഒന്നര മണിക്കൂർ കൊണ്ട് എത്താൻ സാധിക്കും.

X
Top