Alt Image
രാജ്യത്തിൻറെ നിര്‍മാണമേഖലയില്‍ ഉണര്‍വ് ◆ ഇന്ത്യയുടെ ധനക്കമ്മി ലക്ഷ്യം കൈവരിക്കാനാകുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ്; കോര്‍പ്പറേറ്റ് നികുതി വരുമാനത്തില്‍ വന്‍ വര്‍ധന ◆ ഇന്ത്യൻ കയർ കയറ്റുമതിയിൽ 52% വളർച്ച; വരുമാനം 6,614 കോടി രൂപയായി ◆ നികുതി വരുമാനത്തില്‍ കുതിച്ച് കേരളം; ദേശീയ ശരാശരിയേക്കാള്‍ വളര്‍ച്ച ◆ ഒക്ടോബറിലെ ജിഎസ്ടി വരുമാനം 2.31 ലക്ഷം കോടി ◆

യുടിഐ കോര്‍ ഇക്വിറ്റി ഫണ്ടിന്‍റെ ആകെ ആസ്തികള്‍ 1,679 കോടി രൂപ

കൊച്ചി: യുടിഐ കോര്‍ ഇക്വിറ്റി ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 1,679 കോടി രൂപ കഴിഞ്ഞതായി 2023 മെയ് 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 1.92 ലക്ഷം യൂണിറ്റ് ഉടമകളാണ് പദ്ധതിയിലുള്ളത്.

വൈവിധ്യവല്‍കൃത നിക്ഷേപത്തിനു സഹായിക്കും വിധം ലാര്‍ജ് ക്യാപിലും മിഡ് ക്യാപിലും നിക്ഷേപിക്കുന്ന പദ്ധതിയാണ് യുടിഐ കോര്‍ ഇക്വിറ്റി പദ്ധതി.

നിക്ഷേപത്തിന്‍റെ 35 ശതമാനം വീതമെങ്കിലും ലാര്‍ജ് ക്യാപ്, മിഡ് ക്യാപ് ഓഹരികളിലും ഓഹരി അനുബന്ധ പദ്ധതികളിലും വകയിരുത്തും.

എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഐടിസി, എച്ച്ഡിഎഫ്സി, ഫെഡറല്‍ ബാങ്ക്, എല്‍&ടി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഡാല്‍മിയ ഭാരത്, മാക്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടങ്ങിയവയിലാണ് നിലവില്‍ പദ്ധതിയുടെ 32 ശതമാനത്തിലേറെ നിക്ഷേപം.

പദ്ധതിയുടെ 47 ശതമാനത്തോളം ലാര്‍ജ് ക്യാപിലും 43 ശതമാനത്തോളം മിഡ് ക്യാപിലും ആണെന്നും ശേഷിക്കുന്നവ സ്മോള്‍ ക്യാപിലാണെന്നും മെയ് 31-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

X
Top