ധനസ്ഥിതി മെച്ചപ്പെട്ടെന്ന് മുഖ്യമന്ത്രി; നികുതിവരുമാനം 6486 കോടി രൂപ കൂടി ◆ ചോളത്തില്‍ നിന്നുള്ള എഥനോളിലേക്ക് മാറാന്‍ എണ്ണക്കമ്പനികൾ ◆ ചൂടൻ എൽ നിനോ: വളം, ട്രാക്ടർ വിൽപ്പന കുത്തനെ ഇടിയുന്നു ◆ 2027ല്‍ ഇന്ത്യന്‍ ഡീസല്‍ കയറ്റുമതി കുതിക്കും ◆ 2030ഓടെ ഇന്ത്യൻ വസ്ത്രവ്യവസായ മേഖല ലക്ഷ്യമിടുന്നത് 350 ബില്യൺ ഡോളർ ◆

വേദാന്ത ലിമിറ്റഡിന് റെക്കോർഡ് ലാഭം

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ വേദാന്ത ലിമിറ്റഡ് സർവകാല റെക്കോർഡ് സാമ്പത്തിക നേട്ടം കൈവരിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് കമ്പനിയുടെ അറ്റാദായം 151ശതമാനം വർദ്ധിച്ച് 6,202 കോടി രൂപയായി ഉയർന്നു. പ്രവർത്തന വരുമാനം 57 ശതമാനം ഉയർന്ന് 25,812 കോടി രൂപയിലെത്തി. കമ്പനിയുടെ പ്രവർത്തന ലാഭം 106 ശതമാനം ഉയർന്ന് 9,938 കോടി രൂപയായായി.   ശക്തമായ പ്രവർത്തന മികവിന്റെയും സാമ്പത്തിക അച്ചടക്കത്തിന്റെയും ഫലമായി കമ്പനിയുടെ അറ്റ കടം 4,624 കോടി രൂപയിൽ നിന്നും 3,675 കോടി രൂപയായി കുറഞ്ഞു.

സിങ്ക് ഇന്ത്യയിൽ ലഭിച്ച ഉയർന്ന ഉത്പാദനവും സിങ്ക് ഇന്റർനാഷണലിൽ ഗാംസ്ബർഗ് ഫേസ് II പദ്ധതി വിജയകരമായി ആരംഭിച്ചതും കമ്പനിയുടെ മുന്നേറ്റത്തിന് കരുത്തേകി. മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ഓഹരിയൊന്നിന് 5 രൂപ നിരക്കിൽ ഒന്നാം ഇടക്കാല ഡിവിഡൻഡും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. തുടർച്ചയായ ആറാം വർഷവും ഖനന മേഖലയിൽ ഉത്പാദന റെക്കോർഡ് നേടാനായത് കമ്പനിയുടെ വളർച്ച നിലനിർത്തുന്നുവെന്ന് വേദാന്ത ലിമിറ്റഡ്  എക്സിക്യൂട്ടീവ് ഡയറക്ടർ അരുൺ മിശ്ര വ്യക്തമാക്കി.

ശക്തമായ ക്യാഷ് ഫ്ലോ വഴി അറ്റ കടം കുറയ്ക്കാനും സാമ്പത്തിക അടിത്തറ ശക്തമാക്കാനും സാധിച്ചതായി വേദാന്ത ഗ്രൂപ്പ് സിഎഫ്ഓ അജയ് ഗോയൽ അഭിപ്രായപ്പെട്ടു.

X
Top