രാജ്യത്തെ വ്യാവസായികോത്പാദനം ജൂണില്‍ 12.3 ശതമാനമായി കുറഞ്ഞുഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം 5 മാസത്തെ താഴ്ചയില്‍പൊതുമേഖല സ്വകാര്യവത്ക്കരണം നീണ്ടേക്കുംഇന്ത്യ ഏഷ്യയിലെ ഏറ്റവും ശക്തമായ സമ്പദ്‌വ്യവസ്ഥയാകുംഅന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു

യുഎസ് പണപ്പെരുപ്പം റെക്കോര്‍ഡ് ഉയരത്തില്‍

ന്യൂയോര്‍ക്ക്: യു.എസിലെ ജൂണ്‍ മാസ പണപ്പെരുപ്പം ഫെഡ് റിസര്‍വിന്റെ ലക്ഷ്യത്തേക്കാള്‍ അധികമായി ഉയര്‍ന്നു. ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട കണക്കനുസരിച്ച് 9.1 ശതമാനമാണ് ജൂണിലെ ഉപഭോക്തൃ ഉത്പന്ന വില അടിസ്ഥാനമാക്കിയ പണപ്പെരുപ്പം. 1981ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കൂടിയ നിരക്കാണ് ഇത്.
ജൂണില്‍ 75 ബേസിസ് പോയിന്റ് നിരക്ക് വര്‍ധന പ്രഖ്യാപിച്ചിട്ടും പണപ്പെരുപ്പം ക്രമാതീതമായി വളര്‍ന്നത് ദൂരവ്യാപക ഫലങ്ങള്‍ സൃഷ്ടിക്കും. പുതിയ പണപ്പെരുപ്പ് തോത് പുറത്തുവന്നതോടെ നിരക്ക് വര്‍ധിപ്പിക്കാന്‍ ഫെഡ് റിസര്‍വ് നിര്‍ബന്ധിതരാകും എന്നാണ് അനുമാനിക്കപ്പെടുന്നത്. നേരത്തെ മികച്ച തൊഴില്‍, വേതന റിപ്പോര്‍ട്ടുകള്‍ വന്നത് പണപ്പെരുപ്പത്തിന്റെ സൂചന നല്‍കിയിരുന്നു.
ജൂണിലെ 9.1 ശതമാനം പണപ്പെരുപ്പം, തൊട്ടുമുന്‍മാസത്തേക്കാള്‍ 1.3 ശതമാനം അധികമാണ്. ഗ്യാസോലിന്‍, ഭവന, ഭക്ഷ്യവിലകയറ്റമാണ് ഉയര്‍ന്ന പണപ്പെരുപ്പ തോത് സൃഷ്ടിച്ചത്. മെയ് മാസത്തില്‍ നിന്നും 1.1 ശതമാനം വര്‍ധിച്ച് 8.8 ശതമാനമായി പണപ്പെരുപ്പം വര്‍ധിക്കുമെന്നായിരുന്നു നേരത്തെയുള്ള അനുമാനം.
ഭക്ഷ്യ, ഊര്‍ജ്ജ ഇതര കോര്‍ പണപ്പെരുപ്പം 0.7 ശതമാനം ഉയര്‍ന്നു. ട്രഷറി യീല്‍ഡും ഡോളറും ഉയര്‍ന്നപ്പോള്‍ യു.എസ് സ്‌റ്റോക്ക് ഫ്യൂച്ചറുകള്‍ ഇന്ന് ഇടിവ് നേരിട്ടിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥയിലുടനീളം വില സമ്മര്‍ദങ്ങള്‍ വ്യാപകമാണെന്നും അത് വാങ്ങല്‍ ശേഷിയും ആത്മവിശ്വാസവും കുറയ്ക്കുന്നുവെന്നും പണപ്പെരുപ്പം സ്ഥിരീകരിക്കുന്നു.
പുതിയ പണപ്പെരുപ്പ നിരക്ക് പലിശനിരക്ക് വര്‍ധനവിനെ മാത്രമല്ല, പ്രസിഡന്റ് ജൊ ബൈഡന്റെ ജനസമ്മിതിയേയും ബാധിക്കും. ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്റിന്റെ പിന്തുണ ഇടിഞ്ഞിട്ടുണ്ട്.
സമകാലിക പണപ്പെരുപ്പ വൃത്തത്തില്‍ ഏറ്റവും ഉയര്‍ന്നനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഭവന വില വര്‍ധന, റഷ്യ-ഉക്രൈന്‍ യുദ്ധം കാരണമുണ്ടായ ചരക്ക് വിലവര്‍ധന, ചൈനയിലെ ലോക്ഡൗണ്‍ എന്നിവയെല്ലാം പണപ്പെരുപ്പ നിരക്കിനെ സ്വാധീനിച്ചു.

X
Top