ദീപാവലി: ആഭ്യന്തര റൂട്ടുകളില്‍ വിമാന നിരക്ക് കുറയുന്നുഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി വരുന്നു; 10000 കോടി ഡോളര്‍ വരെ നിക്ഷേപിക്കുന്ന പദ്ധതികേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന

ഫീസ് ചുമത്തിയാല്‍ യുപിഐയ്ക്ക് തിരിച്ചടിയെന്ന് സര്‍വേ

മുംബൈ: യുപിഐ(UPI) സേവനത്തില്‍ എന്തെങ്കിലും ഇടപാട് ചാര്‍ജ് ഈടാക്കിയാല്‍ ഏകദേശം 75 ശതമാനം ഉപയോക്താക്കളും ഇത് നിര്‍ത്തുമെന്ന് ലോക്കല്‍ സര്‍ക്കിള്‍സ്(Local Circles) നടത്തിയ സര്‍വേയില്‍ പറയുന്നു.

38 ശതമാനം ഉപയോക്താക്കളും തങ്ങളുടെ പേയ്മെന്റ് ഇടപാടുകളുടെ 50 ശതമാനത്തിലധികം ഡെബിറ്റ്, ക്രെഡിറ്റ് അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പകരം യുപിഐ വഴി നടത്തുന്നതായി സര്‍വേ കണ്ടെത്തി.

‘സര്‍വേയില്‍ പങ്കെടുത്ത 22 ശതമാനം യുപിഐ ഉപയോക്താക്കള്‍ മാത്രമാണ് പേയ്മെന്റിന് ഇടപാട് ഫീസ് വഹിക്കാന്‍ തയ്യാറുള്ളത്. ഇടപാട് ഫീസ് ഏര്‍പ്പെടുത്തിയാല്‍ യുപിഐ ഉപയോഗിക്കുന്നത് നിര്‍ത്തുമെന്ന് പ്രതികരിച്ചവരില്‍ 75 ശതമാനം പേരും പറഞ്ഞു,’ സര്‍വേ പറയുന്നു.

മൂന്ന് വിശാലമായ മേഖലകള്‍ ഉള്‍പ്പെടുന്ന സര്‍വേയില്‍ 308 ജില്ലകളില്‍ നിന്ന് 42,000 പ്രതികരണങ്ങള്‍ ലഭിച്ചതായി അവകാശപ്പെടുന്നു. എന്നാല്‍ ഓരോ ചോദ്യത്തിനും ലഭിച്ച മറുപടികളുടെ എണ്ണം വ്യത്യസ്തമാണ്.

യുപിഐയിലെ ഇടപാട് ഫീസ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 15,598 പ്രതികരണങ്ങള്‍ ലഭിച്ചു.
നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇടപാടുകളുടെ അളവില്‍ 57 ശതമാനം വര്‍ധനയും മൂല്യത്തില്‍ 44 ശതമാനം വര്‍ധനയും രേഖപ്പെടുത്തി.

ആദ്യമായി ഒരു സാമ്പത്തിക വര്‍ഷത്തില്‍ യുപിഐ ഇടപാടുകള്‍ 100 ബില്യണ്‍ കടന്ന് 131 ബില്യണില്‍ ക്ലോസ് ചെയ്തു.

2022-23 ല്‍ ഇത് 84 ബില്യണ്‍ ആയിരുന്നു. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഇത് ഈ വര്‍ഷം 199.89 ട്രില്യണ്‍ രൂപയിലെത്തി.

സര്‍വേയില്‍ പ്രതികരിച്ചവരില്‍ 37 ശതമാനം പേരും മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ അവരുടെ മൊത്തം പേയ്മെന്റിന്റെ 50 ശതമാനത്തിലധികം യുപിഐ ഇടപാടുകള്‍ വഴി നടത്തി.

‘യുപിഐ അതിവേഗം 10 ഉപഭോക്താക്കളില്‍ 4 പേരുടെ അവിഭാജ്യ ഘടകമായി മാറുന്നതോടെ, നേരിട്ടോ അല്ലാതെയോ ചുമത്തപ്പെടുന്ന ഏതെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ക്കെതിരെ ശക്തമായ പ്രതിരോധമുണ്ട്.

അങ്ങനെ ഏതെങ്കിലും എംഡിആര്‍ നിരക്കുകള്‍ അനുവദിക്കുന്നതിന് മുമ്പ് യുപിഐ ഉപയോക്താവിന്റെ പള്‍സ് കണക്കിലെടുക്കും,’ സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 20 വരെയാണ് ഓണ്‍ലൈന്‍ സര്‍വേ നടത്തിയത്.

X
Top