Alt Image
6.8 ശതമാനം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് നിർദേശങ്ങളുമായി ഐഎംഎഫ്; ഉല്‍പ്പാദനക്ഷമതാ വളര്‍ച്ച വര്‍ധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ശക്തിപ്പെടുത്തുകയും വേണം ◆ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോഡ് നിരക്കിൽ ◆ ചില്ലറ പണപ്പെരുപ്പം രണ്ടു വർഷത്തെ ഉയർന്ന നിരക്കിൽ ◆ ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ ◆ രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട് ◆

യുപിഐ വഴിയുള്ള വായ്പാ സേവനം തുടങ്ങി

ന്യൂഡൽഹി: ക്രെഡിറ്റ് കാർഡുകൾക്ക് പകരം യുപിഐ വഴി തന്നെ വായ്പാ സേവനം ലഭ്യമാക്കുന്ന ‘യുപിഐ നൗ, പേ ലേറ്റർ’ സംവിധാനം ബാങ്കുകൾ നടപ്പാക്കിത്തുടങ്ങി.

എച്ച്ഡിഎഫ്സി‍, ഐസിഐസിഐ ബാങ്കുകളാണ് സേവനം ആദ്യഘട്ടത്തിൽ ലഭ്യമാക്കുന്നത്. പിന്നാലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷനൽ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുമെത്തും. കൂടുതൽ വിവരങ്ങൾക്ക് അതത് ബാങ്കുകളുമായി ബന്ധപ്പെടാവുന്നതാണ്.

ക്രെഡിറ്റ് കാർഡ് വഴി വായ്പ അനുവദിക്കുന്നതു പോലെ ബാങ്ക് ക്രെഡിറ്റ് ലൈൻ എന്ന പേരിൽ വായ്പ അനുവദിക്കും. ക്രെഡിറ്റ് കാർഡിലേതു പോലെ പ്രതിമാസ ക്രെഡിറ്റ് ലിമിറ്റുണ്ടാകും.

ഉദാഹരണത്തിന് എച്ച്ഡിഎഫ്സിയുടേത് 50,000 രൂപയാണ്. ഈ ക്രെ‍ഡിറ്റ് ലൈൻ, ഇഷ്ടമുള്ള യുപിഐ ആപ്പുമായി ബന്ധിപ്പിക്കാം.

നിലവിൽ ഭീം ആപ്പിലാണ് സൗകര്യം. വൈകാതെ ഗൂഗിൾ പേ, പേയ്ടിഎം, ഫോൺപേ തുടങ്ങി ഏത് ആപ് വഴിയും തുക ചെലവഴിക്കാൻ വഴിയൊരുങ്ങും.

ക്രെഡിറ്റ് കാർഡിലേതു പോലെ മാസാവസാനം ഉപയോഗിച്ച അത്രയും തുക തിരിച്ചടയ്ക്കണം.

X
Top