അർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാംവിദേശനാണ്യ കരുതൽ ശേഖരം 683.99 ബില്യൺ ഡോളറിലെത്തിപെട്രോള്‍, ഡീസല്‍ വില കുറച്ചേക്കുംജിഎസ്ടി കൗൺസിലിൽ നിർണായക ചർച്ചകൾക്ക് സാധ്യത; ഓൺലൈൻ ഗെയിമിംഗ് കമ്പനികൾക്ക് റിട്രോ ടാക്സ് ഇളവ്‌ ചർച്ച ചെയ്തേക്കും2,000 രൂപ വരെയുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് 18% നികുതി ഏർപ്പെടുത്തിയേക്കും

അൾട്രാ ടെകിന്റെ സിമന്റ് ഉത്പാദനം 200 ദശലക്ഷം ടണ്ണിലേക്ക്

ൾട്രാടെക് അതിന്റെ ഗ്രേ സിമന്റ് പ്രതിവർഷ ഉൽപ്പാദന ശേഷി 2016-ലെ 66.3 ദശലക്ഷം ടൺ-ൽ നിന്ന് 2023-ൽ 132.4ദശലക്ഷം ടൺ ആക്കി ഉയർത്തി. കൂടാതെ പ്രതിവർഷം 22.6 ദശലക്ഷം ടൺ അധികമായി കൂട്ടിച്ചേർക്കാൻ പദ്ധതിയിടുന്നു.

കമ്പനി 200 ദശലക്ഷം ടൺ പ്രതിവർഷ ഉൽപ്പാദന ശേഷി കൈവരിക്കുന്നതിനുള്ള ശ്രമത്തിലാണെന്ന് അതിന്റെ 23-ാം വാർഷിക പൊതുയോഗത്തിൽ (എജിഎം) ചെയർമാൻ കുമാർ മംഗളം ബിർള അറിയിച്ചു.

2024 സാമ്പത്തിക വർഷത്തിൽ ഉൽപാദന ശേഷിയിൽ 5.5 ദശലക്ഷം ടണ്ണും കൂടി കൂട്ടിച്ചേർക്കുന്നതോടുകൂടി കമ്പനിയുടെ മൊത്തം ഉൽപ്പാദന ശേഷി പ്രതിവർഷം 137.85 ദശലക്ഷം ടണ്ണിലെത്തും. “ഞങ്ങളുടെ അടുത്ത വളർച്ചാ ഘട്ടമായ 22.6 ടണ്ണിന്റെ അധിക ശേഷിയുടെ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നു ബിർള വ്യക്തമാക്കി.

ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കമ്പനിയുടെ അറ്റാദായം 7% വർധിച്ച് 1,688 കോടി രൂപയിലെത്തി, വരുമാനം 16.97% ഉയർന്നു 17,737 കോടി രൂപയായി. ഈ പാദത്തിൽ 100 മില്യൺ ടണ്ണിലധികം വിൽപ്പനയും കമ്പനി രേഖപ്പെടുത്തി.

നിലവിലുള്ള ആസ്തി വികസനം, പ്രവർത്തന മൂലധനം, ഡിവിഡന്റ് പേയ്‌മെന്റ് ആവശ്യകതകൾ എന്നിവ നിറവേറ്റിയതിനു ശേഷവും, കമ്പനിയുടെ സാമ്പത്തികനില ശക്തമാണെന്ന് കമ്പനിയുടെ ചെയർമാൻ പറഞ്ഞു.

2023 മാർച്ച് 31-ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ഒരു ഷെയറൊന്നിന് 38 രൂപ എന്ന ലാഭവിഹിതം നൽകുമെന്ന് കമ്പനി അറിയിച്ചു. ഇത് 1,097 കോടി രൂപയോളം വരും.

X
Top