വിമാന ഇന്ധനവിലയിൽ 5.46 ശതമാനം വർധന; ആകാശയാത്രയ്ക്ക് ചെലവ് കൂടുംനാളികേര ഉൽപന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം; കരുത്തായി യുഎഇയും ഒമാനും ഓസ്ട്രേലിയയുംചരിത്ര റെക്കോർഡ് ഭേദിച്ച് യുപിഐ ഇടപാടുകൾ; ഓഗസ്റ്റിൽ നടന്നത് 29.82 ലക്ഷം കോടിയുടെ ഇടപാടുകൾ, പ്രതിദിനം 79 കോടിയിലധികം പണമിടപാടുകൾനിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചതുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു

നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ലോകരാജ്യങ്ങളിൽ രണ്ടാമതെത്തി യുഎഇ

അബുദാബി: വ്യവസായ, നിക്ഷേപ നിയമങ്ങളിൽ ഇളവു നൽകിയ ഗൾഫ് രാജ്യങ്ങളുടെ നീക്കം വിജയത്തിലേക്ക്. പുതിയ പദ്ധതികളിൽ 33% വളർച്ച നേടിയ യുഎഇ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ലോകരാജ്യങ്ങളിൽ രണ്ടാമതെത്തി.

കഴിഞ്ഞ വർഷം മാത്രം 11200 കോടി ദിർഹത്തിന്റെ നിക്ഷേപമാണു വിദേശത്തു നിന്നെത്തിയത്. 1323 പുതിയ പദ്ധതികൾ പുതുതായി ആരംഭിച്ചതോടെ കമ്പനികൾ 10.21 ലക്ഷമായി ഉയർന്നു.

മൊത്തം ആഭ്യന്തര ഉൽപാദന വളർച്ചയിൽ ലോകത്ത് അഞ്ചാമത് എത്താനും കഴിഞ്ഞു.
പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള നിബന്ധനകളും ചട്ടങ്ങളും ഒഴിവാക്കി സൗദിയും കുതിക്കുകയാണ്.

പുതിയ നിയമ പ്രകാരം ലൈസൻസുകൾ, മുൻകൂർ അനുമതികൾ എന്നിവ ഗണ്യമായി കുറച്ചു. വ്യവസായങ്ങൾ ആരംഭിക്കുന്നതിനു മുന്നോടിയായി തയാറാക്കേണ്ട രേഖകളുടെ എണ്ണം കുറച്ചതിനൊപ്പം ഉദ്യോഗസ്ഥ ഇടപെടലുകളും നാമമാത്രമായി.

വൻതോതിൽ വിദേശ നിക്ഷേപം എന്ന ലക്ഷ്യവുമായി സൗദിയുടെ പരിഷ്കരിച്ച വ്യവസായ, നിക്ഷേപ നിയമം അടുത്ത വർഷം പ്രാബല്യത്തിൽ വരും.

X
Top