റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

സുന്ദരം ഹോൾഡിംഗിലെ മുഴുവൻ ഓഹരികളും വിൽക്കാൻ ടിവിഎസ് മോട്ടോർ

മുംബൈ: സുന്ദരം ഹോൾഡിംഗ് യുഎസ്എ ഇങ്കിന്റെ (എസ്‌എച്ച്‌യുഐ) 50.05 ശതമാനം ഓഹരികൾ സുന്ദരം-ക്ലേട്ടൺ ലിമിറ്റഡിന് (എസ്‌സിഎൽ) വിൽക്കുന്നതിന് ഓഹരി ഉടമകളുടെ അനുമതി ലഭിച്ചതായി ടിവിഎസ് മോട്ടോർ കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയാണ് എസ്‌എച്ച്‌യുഐ

ഈ ഇടപാടിലൂടെ ടി വി എസ് മോട്ടോറിന് 317.01 കോടി രൂപ ലഭിക്കും. 2022 ജൂലൈ 29 ന് നടന്ന യോഗത്തിൽ എസ്സിഎൽ, സുന്ദരം ഓട്ടോ കംപോണന്റ്സ് ലിമിറ്റഡ് (SACL) എന്നിവയുടെ ഡയറക്ടർ ബോർഡ് ഇടപാടിന് അംഗീകാരം നൽകിയിരുന്നു.

തുടർന്നാണ് ഓഹരി വിറ്റഴിക്കലിന് ടിവിഎസ് ഓഹരി ഉടമകളുടെ അനുമതി തേടിയത്. ഈ നിർദ്ദേശത്തിനാണ് കമ്പനിക്ക് ഇപ്പോൾ ഓഹരി ഉടമകളുടെ അനുമതി ലഭിച്ചത്. നിർദിഷ്ട ഇടപാട് പൂർത്തിയാകുന്നതോടെ എസ്‌എച്ച്‌യുഐ എസ്‌സിഎല്ലിന്റെ അനുബന്ധ സ്ഥാപനമായി മാറും. നിലവിൽ കമ്പനിയുടെ ഓഹരികൾ 2.90 ശതമാനം ഇടിഞ്ഞ് 1036 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

X
Top