അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കാൻ ഇന്ത്യമൂന്നാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവായി റഷ്യയുബിഎസ് ഇന്ത്യയെ അപ്ഗ്രേഡ് ചെയ്തുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്ആഡംബര വസ്തുക്കൾക്ക് ഇനി മുതൽ ടിസിഎസ്

സ്മാര്‍ട്ട്‌ഫോണ്‍, ലാപ്‌ടോപ്പ് എന്നിവയെ പകരച്ചുങ്കത്തില്‍ നിന്ന് ഒഴിവാക്കി ട്രംപ്

വാഷിംഗ്‌ടൺ: സ്മാര്‍ട്ട്‌ഫോണ്‍, കമ്പ്യൂട്ടര്‍, ലാപ്‌ടോപ് എന്നിവയെ പകരച്ചുങ്കത്തില്‍ നിന്ന് ഒഴിവാക്കിയതായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ഗാഡ്‌ജെറ്റുകളില്‍ ഭൂരിഭാഗവും ചൈനയില്‍ നിര്‍മിക്കുന്നതിനാല്‍ വില കുതിച്ച് ഉയരുമെന്ന ആശങ്കക്കിടെയാണ് അമേരിക്കയുടെ നീക്കം.

ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കും ഇത് ബാധകമാണ്. ചൈനയ്‌ക്കെതിരെ പ്രഖ്യാപിച്ച 125 ശതമാനം ഇറക്കുമതി തീരുവയില്‍നിന്നടക്കം ഈ ഉല്‍പന്നങ്ങളെ ഒഴിവാക്കിയാണ് ഉത്തരവ്.

സ്മാര്‍ട്ട് ഫോണുകള്‍, ലാപ്പ്‌ടോപ്പുകള്‍, ഹാര്‍ഡ് ട്രൈവുകള്‍, ചില ചിപ്പുകള്‍ എന്നിവ ഇളവുകള്‍ക്ക് യോഗ്യമാണെന്ന് യു എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വ്യക്തമാക്കി.

സെമി കണ്ടക്ടറുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ചില മെഷീനുകളും ഒഴിവാക്കിയിട്ടുണ്ട്.

X
Top